»   » ഗൗതമി വീണ്ടും മലയാളത്തില്‍

ഗൗതമി വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഗൗതമി വീണ്ടും മലയാളത്തില്‍
ഫിബ്രവരി 23, 2003

ഒരു ഇടവേളയ്ക്കു ശേഷം ഗൗതമി വീണ്ടും മലയാളത്തിലെത്തുന്നു. രാംദാസിന്റെ വരും വരുന്നു വന്നു എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.

സംയുക്ത എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. തന്റേടമുള്ള ഒരു ആധുനിക യുവതിയാണ് സംയുക്ത.

ഹിസ് ഹൈനസ് അബ്ദുള്ള, ധ്രുവം, സുകൃതം, അയലത്തെ അദ്ദേഹം, ജാക്ക്പോട്ട് എന്നീ മലയാള ചിത്രങ്ങളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗൗതമി. ഗൗതമിയുടെ ശാലീനസൗന്ദര്യമുള്ള നായികാവേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് ഗൗതമി സിനിമയില്‍ നിന്നു വിട്ടുനിന്നത്.

വരും വരുന്നു വന്നു എന്ന ചിത്രത്തിന്റെ തിരക്കഥ ബാലചന്ദ്രമേനോനാണ് രചിക്കുന്നത്. ബാലചന്ദ്രമേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈരളി ടിവിയിലെ അശ്വമേധം പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രദീപ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X