കോളജ് വിദ്യാര്‍ഥിയായി ദിലീപ്
കോളജ് വിദ്യാര്‍ഥിയായി ദിലീപ്
ഫിബ്രവരി 23, 2004
ഒരേ ശൈലിയിലുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി വ്യത്യസ്തത അന്വേഷിക്കുന്ന ദിലീപിന് പ്രായം കുറഞ്ഞ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനും മടിയില്ല. സുന്ദര്‍ദാസിന്റെ പുതിയ ചിത്രത്തില്‍ ഒരു കോളജ് വിദ്യാര്‍ഥിയായാണ് ദിലീപ് അഭിനയിക്കുന്നത്.
പൃഥ്വിരാജും ജയസൂര്യയെയും പോലുള്ള നവയുവാക്കളായ താരങ്ങള്‍ സ്വപ്നക്കൂട് പോലുള്ള ചിത്രങ്ങളില്‍ കോളജ് കുമാരന്‍മാരായി പ്രത്യക്ഷപ്പെടുമ്പോഴാണ് മുതിര്‍ന്ന താരമായ ദിലീപ് കോളജ് വിദ്യാര്‍ഥിയായി അഭിനയിക്കുന്നത്. വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയേക്കാവുന്ന കഥാപാത്രമാണെങ്കിലും വ്യത്യസ്തത അന്വേഷിക്കുന്ന ദിലീപിന് പ്രായം കുറച്ച് അഭിനയിക്കുന്നതില്‍ സങ്കോചമൊന്നുമില്ല.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ബാലകൃഷ്ണനാണ് സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം. ദരിദ്ര കമടുംബത്തിലെ അംഗമായ ബാലകൃഷ്ണന്‍ കഷ്ടപ്പാടുകള്‍ക്കിടയിലാണ് എഞ്ചിനിയീറിംഗ് പഠനം മുന്നോട്ടുകൊണ്ടുലപാവുന്നത്. അതിന് അയാളെ സഹായിക്കുന്നത് സുഹൃത്തുക്കളാണ്. ഗാഢസൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്.
എഞ്ചിനീയറിംഗില്‍ ബാലകൃഷ്ണന്റെ ജൂണിയറായി പഠിക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. നായികയെ തീരുമാനിച്ചിട്ടില്ല.
കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിന് ശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. കുബേരന് ശേഷം സുന്ദര്‍ദാസും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്.
സുന്ദര്‍ദാസിന്റെ ആദ്യചിത്രമായ സല്ലാപത്തിലാണ് ദിലീപ് ആദ്യമായി നായകനാവുന്നത്. സുന്ദര്‍ദാസിന്റെ കമടമാറ്റം എന്ന ചിത്രത്തിലും ദിലീപ് നായകനായി അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രം റിലീസ് ചെയ്യുന്നത് സര്‍ഗചിത്രയാണ്.


Click it and Unblock the Notifications