twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയും ഫിലിം ചേംബറും അയയുന്നില്ല

    By Staff
    |

    അമ്മയും ഫിലിം ചേംബറും അയയുന്നില്ല
    ഫിബ്രവരി 23, 2004

    തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടക്കുന്ന താരനിശയെ ചൊല്ലി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറും തമ്മിലുള്ള പോര് മുറുകുന്നു.

    ഫിബ്രവരി 21 ശനിയാഴ്ച ചേര്‍ന്ന ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം താരനിശ നടത്തുകയാണെങ്കില്‍ അമ്മയിലെ അംഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തീരുമാനിച്ചു. താരനിശയില്‍ പങ്കെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവാന്‍ വ്യാഴാഴ്ച ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു.

    താരനിശ വന്‍ വിജയമാക്കാനാണ് അമ്മയുടെ ശ്രമമെന്ന് അമ്മ ട്രഷറര്‍ ജഗദീഷ് പറഞ്ഞു. താരനിശക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.

    നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശകരുമായി താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പെടെയുള്ളകാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ അമ്മ ഒരുക്കമാണ്. ഒക്ഷേ മാര്‍ച്ച് ഏഴിന് ശേഷമേ ചര്‍ച്ച നടത്താനാവൂ- ജഗദീഷ് പറഞ്ഞു.

    അതേ സമയം താരനിശയില്‍ അമ്മ അംഗങ്ങള്‍ പങ്കെടുക്കുകയാണെങ്കില്‍ അവരെ ബഹിഷ്കരിക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി. ശശികുമാര്‍ പറഞ്ഞു.

    രണ്ടു വര്‍ഷം മുമ്പ് താരങ്ങള്‍ സ്റേജ് പരിപാടികളിലും ടിവി പരിപാടികളിലും പങ്കെടുക്കില്ലെന്ന അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ധാരണയെയാണ് അമ്മ അംഗങ്ങള്‍ ഇപ്പോള്‍ കാറ്റില്‍ പറത്തുന്നത്. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രങ്ങളുടെ വിജയ സാധ്യതയെ കുറിച്ച് നിര്‍മാതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ട്- ശശികുമാര്‍ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X