ശ്രീനിയുടെ രചനയുമായി നവാഗതന്‍

By Staff

ശ്രീനിയുടെ രചനയുമായി നവാഗതന്‍
ഫിബ്രവരി 23, 2004

നവാഗത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ ജയറാമും മുകേഷും നായകന്മാരാവുന്നു. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ശ്രീനിവാസനാണ്.

ഫ്രണ്ട്സ്, വക്കാലത്ത് നാരായണന്‍കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മുകേഷും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിബി മലയില്‍, ജയരാജ്, ലാല്‍ ജോസ് എന്നീ സംവിധായകരുടെ കന്നിച്ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ശ്രീനിവാസന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകന് വേണ്ടിയും രചന നിര്‍വഹിക്കുകയാണ്. സിബി മലയിലിന്റെ മുത്താരംകുന്ന് പിഒ, ജയരാജിന്റെ വിദ്യാരംഭം, ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് ശ്രീനിവാസനാണ്. മൂന്ന് സംവിധായകരുടെയും പ്രഥമചിത്രങ്ങള്‍ ഹിറ്റാവുകയും ചെയ്തു.

മലയാളത്തിലെ മൂന്ന് പ്രഗത്ഭ സംവിധായകര്‍ക്ക് മികച്ച തുടക്കം നല്‍കാന്‍ തന്റെ രചനയിലൂടെ സഹായിച്ച ശ്രീനിവാസന്റെ തിരക്കഥയിലൂടെ സംവിധായകരംഗത്ത് തുടക്കം കുറിക്കുമ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന് ഏറെ പ്രതീക്ഷകളുണ്ട്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X