സിബിഐ Vs
സിബിഐ Vs സൂപ്പര്‍ നാച്വറല്‍ പവര്‍
ഫിബ്രവരി 23, 2005
മറ്റൊരു സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ലക്ഷ്യമിട്ട് സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗമൊരുങ്ങുന്നു. മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ഒരിക്കല്‍ കൂടി സിബിഐ ഓഫീസറുടെ കുപ്പായമണിയുന്നത്.
സിബിഐ ഡയറിക്കുറിപ്പിന്റെ പരസ്യവാചകം സിബിഐ വേഴ്സസ് കേരള പൊലീസ് എന്നായിരുന്നെങ്കില്‍ സേതുരാമയ്യര്‍ സിബിഐയുടെ പരസ്യവാചകം സിബിഐ വേഴ്സസ് സിബിഐ എന്നായിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ സിബിഐ ഓഫീസറായ സേതുരാമയ്യര്‍ വീണ്ടും അന്വേഷണം നടത്തുന്നതായിരുന്നു സേതുരാമയ്യര്‍ സിബിഐയുടെ പ്രമേയം.
നാലാം ഭാഗത്തെത്തുമ്പോഴേക്കും സേതുരാമയ്യര്‍ നേരിടുന്ന ശക്തികളുടെ സ്വഭാവം മാറുകയാണ്. മനുഷ്യാതീത ശക്തികളുമായാണ് സേതുരാമയ്യര്‍ ഇത്തവണ ഏറ്റുമുട്ടുന്നത്. പ്രകൃത്യാതീത ശക്തികളുമായി സേതുരാമയ്യര്‍ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന യുദ്ധം.
നേരത്തെ സിബിഐയുടെ നാലാം ഭാഗം തത്കാലം വേണ്ടെന്ന് മമ്മൂട്ടി തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പ്രമേയം തീര്‍ത്തും വ്യത്യസ്തമാണെന്ന് കണ്ടതോടെ ഈ വര്‍ഷം തന്നെ പടം തുടങ്ങാമെന്നായി മമ്മൂട്ടി. മുന്‍ സിബിഐ ചിത്രങ്ങളിലെ കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിലും. കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എസ്. എന്‍. സ്വാമിയാണ്.


Click it and Unblock the Notifications