»   » പ്രഭുദേവയ്ക്കു പകരം വിനീത്

പ്രഭുദേവയ്ക്കു പകരം വിനീത്

Posted By:
Subscribe to Filmibeat Malayalam

പ്രഭുദേവയ്ക്കു പകരം വിനീത്
ഫിബ്രവരി 23, 2005

സിബി മലയിലിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തില്‍ പ്രഭുദേവക്ക് പകരമായാണ് വിനീത് അഭിനയിക്കുന്നത്. തെരുവ്മാന്ത്രികനും നര്‍ത്തകനുമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ വിനീത് അവതരിപ്പിക്കുന്നത്.

പ്രഭുദേവയ്ക്കായി നിശ്ചയിച്ചിരുന്ന കഥാപാത്രമാണ് ഇത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് പ്രഭുദേവ ഏറ്റതുമാണ്. എന്നാല്‍ തമിഴിലെ തിരക്കുകള്‍ കാരണം പ്രഭുദേവക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നുവന്നു. പ്രഭുദേവയ്ക്കായി ചിത്രീകരണം നീട്ടിവയ്ക്കാനാവില്ല എന്നതുകൊണ്ട് ഈ കഥാപാത്രം വിനീതിനെ ഏല്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

നല്ലൊരു നര്‍ത്തകനാണെന്നതാണ് പ്രഭുദേവക്കായി കരുതിവച്ച കഥാപാത്രം മറ്റൊരു നടന് നല്‍കേണ്ട സ്ഥിതി വന്നപ്പോള്‍ വിനീത് തന്നെ തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. ജയറാം നായകനാവുന്ന ചിത്രത്തില്‍ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

നേരത്തെ പെരുമഴക്കാലം എന്ന ചിത്രത്തിലും വിനീത് പകരക്കാരനായാണ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ പൃഥ്വിരാജിനായി കരുതിവച്ചിരുന്ന വേഷമാണ് വിനീതിന് ലഭിച്ചത്. പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് വിനീത് പകരക്കാരനാവുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X