പി. ശേഷാദ്രിക്ക് അരവിന്ദന്‍ പുരസ്കാരം
പി. ശേഷാദ്രിക്ക് അരവിന്ദന്‍ പുരസ്കാരം
ഫിബ്രവരി 24, 2001
തിരുവനന്തപുരം: മികച്ച നവാഗത ചലച്ചിത്ര സംവിധായക പ്രതിഭയ്ക്ക് ചലച്ചിത്ര ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ അരവിന്ദന്‍ പുരസ്കാരം കന്നഡ സംവിധായകന്‍ പി. ശേഷാദ്രിക്ക്. അദ്ദേഹത്തിന്റ മുന്നുഡി എന്ന ചിത്രമാണ് പുരസ്കാരത്തിനര്‍ഹമായത്.
10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.ജി. ജോര്‍ജ് ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. ഹരികുമാര്‍, വിജയകൃഷ്ണന്‍ എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
അരവിന്ദന്റെ പത്താം ചരമാവാര്‍ഷിക ദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.


Click it and Unblock the Notifications