മമ്മൂട്ടി.കോം വരുമാനം കാന്‍സര്‍ രോഗികള്‍ക്ക്
മമ്മൂട്ടി.കോം വരുമാനം കാന്‍സര്‍ രോഗികള്‍ക്ക്
ഫിബ്രവരി 24, 2001
കോഴിക്കോട്: പത്മശ്രീ മമ്മൂട്ടിയുടെ വെബ്സൈറ്റ് വ്യാപാരാടിസ്ഥാനത്തിലുള്ളതായി മാറുന്നു. വെബ്സൈറ്റില്‍ കൂടി ലഭിക്കുന്ന വരുമാനം കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കാന്‍ മമ്മൂട്ടി തീരുമാനിച്ചു.
കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി അറിയിച്ചതാണ് ഇക്കാര്യം. വേദന കാര്‍ന്നു തിന്നു ശരീരവുമായി മരണത്തിലേക്ക് നടന്നടുക്കുന്നവരുടെ വേദന മാറ്റാനുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനു വേണ്ടിയാവും വരുമാനം മുഴുവന്‍ ഉപയോഗിക്കുക - മമമ്മൂട്ടി പറഞ്ഞു.
ദിവസവും ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ പരസ്യം നല്‍കാന്‍ ആളുകള്‍ മുന്നോട്ടവരുമെന്ന് മമ്മൂട്ടി പ്രത്യാശിച്ചു. പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള വരുമാനം നല്‍കാന്‍ ഈ സൈറ്റിന് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications