ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇന്ദ്രനും മധുവും
ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇന്ദ്രനും മധുവും
ഫിബ്രവരി 24, 2004
ഇന്ദ്രജിത്തും മധുവാര്യരും നായകന്‍മാരാവുന്ന ചിത്രമാണ് ബ്ലാക്ക് ആന്റ് വൈറ്റ്. നവാഗതനായ അശോക് ആര്‍. നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മനോജ് കെ. ജയന്‍, കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രതി, ദേവി അജിത്ത്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
കാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് ഈ ചിത്രവും ഒരുക്കുന്നത്. മെഡിക്കല്‍ കോളജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ക്രൈം ത്രില്ലറാണ് ചിത്രം.
ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ജാസി ഗിഫ്റ്റ് സംഗീതസംവിധാനം നിര്‍വഹിക്കുന്നുവെന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. ഗാനങ്ങള്‍ കൈതപ്രത്തിന്റേതാണ്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍.


Click it and Unblock the Notifications