twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരവിന്ദന്‍ പുരസ്കാരം ശശികുമാറിന്

    By Staff
    |

    അരവിന്ദന്‍ പുരസ്കാരം ശശികുമാറിന്
    ഫിബ്രവരി 24, 2005

    തിരുവനന്തപുരം: നവാഗത സംവിധായകര്‍ക്കുള്ള 14-ാമത് അരവിന്ദന്‍ പുരസ്കാരം ശശികുമാറിന്. ശശികുമാറിന്റെ കായതരണ്‍ എന്ന ഹിന്ദി ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.

    ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളിയാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ചലച്ചിത്ര ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും ശില്പവും അടങ്ങിയതാണ്.

    സഞ്ചാരം, ഒരിടം, യാനം, കാഴ്ച, നൊമ്പരം, സൗമ്യം (മലയാളം), മതിയ (ത്രിപുരി), ആന്‍ ഓഡ് ടു ലോസ്റ് ലവ് (ഇംഗ്ലീഷ്) എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.

    1984ലെ സിക്ക് വിരുദ്ധ കലാപത്തെ ആസ്പദമാക്കിയുള്ള കായതരണ്‍ എന്ന ചിത്രത്തിന് എന്‍. എസ്. മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയാണ് അവലംബമാക്കിയിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X