»   » ഹിറ്റിനായി ദിലീപ് വീണ്ടും കാവ്യയോടൊപ്പം

ഹിറ്റിനായി ദിലീപ് വീണ്ടും കാവ്യയോടൊപ്പം

Posted By:
Subscribe to Filmibeat Malayalam

ഹിറ്റിനായി ദിലീപ് വീണ്ടും കാവ്യയോടൊപ്പം
ഫിബ്രവരി 24, 2005

ദിലീപും കാവ്യാ മാധവനും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും ഹിറ്റായിട്ടുണ്ട്. ശരാശരി വിജയം നേടിയ ഒടുവിലത്തെ ദിലീപ് ചിത്രമായ റണ്‍വേയിലും കാവ്യാ മാധവനായിരുന്നു നായിക.

കാവ്യ നായികയായി അഭിനയിച്ച ആദ്യത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് ഈ താരജോഡി ഒന്നിക്കുന്ന ആദ്യത്തെ ചിത്രം. ചന്ദ്രനുദിക്കുന്ന ദിക്കില്‍, ദോസ്ത്, ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്നിവ ശരാശരി അഭിപ്രായം നേടി. പിന്നീട് ഇവര്‍ നായികാനായകന്‍മാരായ തെങ്കാശിപ്പട്ടണം, മീശമാധവന്‍ എന്നിവ സൂപ്പര്‍ഹിറ്റുകളായപ്പോള്‍ തിളക്കം, റണ്‍വേ എന്നിവ ഹിറ്റുകളായി. ഇരുവും നായികാനായകന്‍മാരായ സദാനന്ദന്റെ സമയം, മിഴി രണ്ടിലും എന്നീ ചിത്രങ്ങള്‍ വിജയം കണ്ടില്ലെങ്കിലും ദിലീപിന്റെ ഭാഗ്യനായിക കാവ്യയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഹിറ്റുകള്‍ തീര്‍ക്കാനാവാതെ പതറുന്ന ദിലീപ് തന്റെ ഭാഗ്യജോഡിയുമായി വീണ്ടും കൈകോര്‍ക്കുകയാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന കൊച്ചിരാജാവ് എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും നായികാനായകന്‍മാരാവുന്നത്.

റണ്‍വേക്കു ശേഷം ദിലീപ് അഭിനയിച്ച വെട്ടം, കഥാവശേഷന്‍, രസികന്‍ എന്നീ ചിത്രങ്ങളൊന്നും വിജയമായിരുന്നില്ല. തന്റെ ഭാഗ്യജോഡിയുമായി വീണ്ടും ഒന്നിക്കുന്നതോടെ ഭാഗ്യം വന്നെത്തുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X