ഷാജി കൈലാസ് ചിത്രം ശിവം
ഷാജി കൈലാസ് ചിത്രം ശിവം
ഫെബ്രുവരി 25, 2002
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ശിവം എന്ന് പേരിട്ടു. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.
പുതുമുഖങ്ങളെ വെച്ച് ഡയല്‍ 100 എന്ന ചിത്രം ചെയ്യാന്‍ നേരത്തെ പദ്ധതിയിട്ടിരുന്ന ഷാജി കൈലാസ് അത് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. കഥാപാത്രങ്ങള്‍ക്ക് യോജിച്ച പുതുമുഖങ്ങളെ കിട്ടാത്തതിനെ തുടര്‍ന്നാണ് ഡയല്‍ 100 ഉപേക്ഷിച്ചത്.
ഒരു കുറ്റാന്വേഷണ കഥയാണ് ശിവത്തില്‍ പറയുന്നത്. ഒരു പൊലീസ് ഓഫീസറായാണ് ബിജു മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. മുരളിയും നന്ദിനിയും വിജയ്കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications