ജോണ്‍ എബ്രഹാം പുരസ്കാരം നിഴല്‍ക്കുത്തിന്
ജോണ്‍ എബ്രഹാം പുരസ്കാരം നിഴല്‍ക്കുത്തിന്
ഫിബ്രവരി 25, 2003
അഞ്ചാമത് ജോണ്‍ എബ്രഹാം പുരസ്കാരത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് അര്‍ഹമായി. ഫിലിം സൊസൈറ്റി ഫെഡറേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ജോണ്‍ ഏബ്രഹാം പുരസ്കാരം സി. ശശികുമാര്‍ സംവിധാനം ചെയ്ത ജേര്‍ണി ഓഫ് നേക്കഡ് ഗോഡിനാണ്.
പി.കെ. നായര്‍ ചെയര്‍മാനും രാമചന്ദ്രബാബു, റോസ് മേരി, ചെറിയാന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
മികച്ച ചിത്രത്തിന് പതിനായിരം രൂപയും മികച്ച ഡോക്യുമെന്ററിയ്ക്ക് മൂവായിരം രൂപയും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ലഭിക്കും. സതീഷ് മേനോന്‍ സംവിധാനം ചെയ്ത ഭവം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ജോണ്‍ ഏബ്രഹാമിന്റെ ചരമദിനമായ മെയ് 30-ാം തീയതി കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് പി.കെ. നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Click it and Unblock the Notifications