»   » ദിലീപ് നായകനാവുന്ന സി ഐ ഡി മൂസ

ദിലീപ് നായകനാവുന്ന സി ഐ ഡി മൂസ

Posted By:
Subscribe to Filmibeat Malayalam

ദിലീപ് നായകനാവുന്ന സി ഐ ഡി മൂസ
ഫിബ്രവരി 25, 2003

നവാഗത സംവിധായകനായ ജോണി ആന്റണി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. സി ഐ ഡി മൂസ എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്.

തുളസീദാസ്, ജോയി തോമസ്, ഹരിദാസ്, താഹ, നിസാര്‍, സന്ധ്യാമോഹന്‍ എന്നീ സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജോണി ആന്റണി.

ദിലീപ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപ് ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണിത്. കമലിന്റെ നമ്മളിലൂടെ ശ്രദ്ധേയയായ ഭാവനയാണ് ചിത്രത്തിലെ നായിക.

ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ ഹിന്ദി നടന്മാരായ ആശിഷ് വിദ്യാര്‍ഥിയും ശരത് സക്സേനയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഉദയ്കൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സാലു ജോര്‍ജ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X