twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതുമുഖങ്ങളുമായി ഹരിഹരന്‍

    By Staff
    |

    പുതുമുഖങ്ങളുമായി ഹരിഹരന്‍
    ഫിബ്രവരി 25, 2004

    പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി പ്രണയകഥ പറയുന്ന ചിത്രം എന്നത് മലയാളത്തില്‍ ഏറെ കൊണ്ടാടപ്പെടുന്ന ഒരു വിജയ ഫോര്‍മുലയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നഖക്ഷതങ്ങള്‍, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. കഹോന പ്യാര്‍ ഹെ പോലുള്ള ചിത്രങ്ങളിലൂടെ ഹിന്ദിയിലും ഈ ഫോര്‍മുല വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്.

    ഒരു ഇടവേളക്ക് ശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ ഫോര്‍മുലയെ പിന്തുടരുന്നതാണ്. വിനീതിനെയും മോണിഷയെയും പരിചയപ്പെടുത്തിയ നഖക്ഷതങ്ങള്‍ എന്ന തന്റെ ചിത്രം പോലെ പുതുമുഖങ്ങളും പ്രണയകഥയുമായി ഹരിഹരന്‍ വീണ്ടും ഒരു പരീക്ഷണത്തിനൊരുങ്ങുന്നു. പ്രേം പൂജാരി എന്ന ചിത്രത്തിന് ശേഷം ഹരിഹരന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

    പുതുമുഖങ്ങള്‍ക്ക് പുറമെ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    മലയാള സിനിമയിലെ പ്രഗത്ഭരായ മൂന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നുവെന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. പല ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിട്ടുള്ള ടി. ദാമോദരന്‍ ഒരു ഇടവേളക്ക് ശേഷം ഹരിഹരന്‍ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നു. അതും താനിതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു ഇതിവൃത്തത്തിനായാണ് ടി. ദാമോദരന്‍ തൂലികയെടുക്കുന്നത്.

    സംവിധായകനായതിന് ശേഷം തന്റെ പഴയ തട്ടകമായ ഛായാഗ്രഹണ രംഗത്തു നിന്ന് പൂര്‍ണമായും മാറിനിന്ന ഷാജി എന്‍. കരുണാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അരവിന്ദന്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹനായിരുന്ന ഷാജി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നത്.

    മലയാളത്തിലെ ഏതാനും ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള രവി ബോംബെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് രവി ബോംബെ മലയാളത്തില്‍ വീണ്ടുമെത്തുന്നത്. ഹരിഹരന്റെ പഞ്ചാി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് രവി ബോംബെയാണ്.

    ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ. ആര്‍. ജി. മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X