മഞ്ജുവാര്യര്‍ നിര്‍മാതാവിന് വക്കീല്‍ നോട്ടീസയച്ചു
മഞ്ജുവാര്യര്‍ നിര്‍മാതാവിന് വക്കീല്‍ നോട്ടീസയച്ചു
ഫിബ്രവരി 25, 2004
കൊച്ചി: അനുവാദമില്ലാതെ തന്റെ പടം ഉപയോഗിച്ചെന്നാരോപിച്ച് മുന്‍കാല നടി മഞ്ജുവാര്യര്‍ ചലച്ചിത്ര നിര്‍മാതാവിനെതിരെ വക്കീല്‍ നോട്ടീസയച്ചു.
മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ നായകനായ ചിത്രം നിര്‍മ്മിച്ച രാജനാണ് മഞ്ജു വക്കീല്‍ നോട്ടീസ് അയച്ചത്. മധു വാര്യര്‍ അഭിനയിച്ച ചിത്രത്തിന്റെ പരസ്യത്തിലാണ് മഞ്ജുവാര്യരുടെ പടം ഉപയോഗിച്ചത്. മധുവിനെ പരിചയപ്പെടുത്തിക്കൊണ്ട് മഞ്ജു വാര്യര്‍ നിര്‍മ്മാതാവിന് അയച്ച കത്തിനോടൊപ്പമാണ് മഞ്ജുവിന്റെ പടം ഉപയോഗിച്ചത്. ഇതിനൊപ്പം മധുവിന്റെ പടവും ഉപയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അനുഗ്രഹത്തിനായി എന്റെ പൊന്നാങ്ങള മധു വാര്യരെ വിനീത പൂര്‍വം പരിചയപ്പെടുത്തുന്നു - എന്ന വരിയാണ് പരസ്യത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ വാചകമുള്ള പരസ്യങ്ങള്‍ ഉടനെ മാറ്റണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മഞ്ജുവിനോടും അച്ഛന്‍ മാധവവാര്യരോടും സംസാരിച്ച് അനുമതി വാങ്ങിയ ശേഷമാണ് ഈ പരസ്യം നല്‍കിയതെന്നാണ് രാജന്റെ പ്രതികരണം. ഇതില്‍ നിയമ വിരുദ്ധമായി ഒന്നും ഇല്ലെന്നും രാജന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് രാജന്‍ മഞ്ജുവിന് മറുപടിയും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications