ഇന്റലിജന്‍സ് ഓഫീസറായി മോഹന്‍ലാല്‍

By Staff

ഇന്റലിജന്‍സ് ഓഫീസറായി മോഹന്‍ലാല്‍
ഫിബ്രവരി 25, 2004

മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന വാണ്ടഡ് എന്ന ചിത്രത്തില്‍ ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന അതിഥിതാരമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു.

മോഹന്‍ലാല്‍ അതിഥിതാരമായി അഭിനയിച്ചിട്ടുള്ള ചിത്രങ്ങളുടെ പരസ്യങ്ങളില്‍ ലാല്‍ കഥാപാത്രം ഹൈലൈറ്റാവാറാവുണ്ട്. പ്രിയദര്‍ശന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മുരളി നാഗവള്ളി ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന വാണ്ടഡ് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥിവേഷവും ഇത്തരമൊരു പരസ്യസാധ്യതയെ മുന്നില്‍ക്കണ്ട് ഒരുക്കിയിട്ടുള്ള കഥാപാത്രമാണ്.

നാരായണസ്വാമി എന്ന ഇന്റലിജന്‍സ് ഓഫീസറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. വേഷത്തിലും ഭൂഷയിലും നാരായണസ്വാമി ഹിന്ദി ചിത്രമായ കമ്പനിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഐപിഎസ് കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നു.

നിഷാന്ത് സാഗര്‍, മധു വാര്യര്‍, അരവിന്ദ്, അനിയപ്പന്‍ എന്നിവരാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ നാല് യുവാക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ അവരുടെ രക്ഷകനായി എത്തുന്ന കഥാപാത്രമാണ് ഇന്റലിജന്‍സ് ഓഫീസറായ നാരായണസ്വാമി. ഇവരെ മുഹമ്മദ് ഇബ്രാഹിം എന്ന അന്താരാഷ്ട്ര കുറ്റവാളി വലയിലാക്കുന്നതോടെയാണ് അവരെ രക്ഷിക്കുകയും മുഹമ്മദ് ഇബ്രാഹിമിനെ കുരുക്കുകയും ചെയ്യുക എന്ന ദൗത്യവുമായി നാരായണസ്വാമി എന്ന കുശാഗ്രബുദ്ധിക്കാരനായ ഇന്റലിജന്‍സ് ഓഫീസര്‍ രംഗത്തെത്തുന്നത്.

നര്‍മബോധമുള്ള ഒരു ഓഫീസറാണ് നാരായണസ്വാമി. ബുദ്ധിസാമര്‍ഥ്യത്തിലൂടെയും കായികശേഷിയിലൂടെയും ശത്രുക്കളെ കുരുക്കാന്‍ കരുത്തുള്ളവന്‍. നാല് യുവാക്കളെ രക്ഷിക്കുകയും മുഹമ്മദ് ഇബ്രാഹിമിനെ പിടികൂടുകയും ചെയ്യുക എന്ന ദൗത്യം നാരായണസ്വാമി പൂര്‍ത്തിയാക്കുന്നത് പ്രേക്ഷകരില്‍ ഉത്കണ്ഠ ജനിപ്പിക്കുന്ന രംഗങ്ങളിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ അതിഥി വേഷങ്ങളിലൂടെ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ മോഹന്‍ലാലിന് ചില ചിത്രങ്ങളില്‍ സാധിച്ചിട്ടുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങളില്‍ കഥയുടെ ക്ലൈമാക്സിനെ വഴിമാറ്റിവിടുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് ചിത്രത്തിലും മോഹന്‍ലാലിന്റെ കഥാപാത്രം ചിത്രത്തിന്റെ വിജയത്തില്‍ തന്നെ നിര്‍ണായകപങ്കു വഹിച്ചു.

മനു അങ്കിള്‍ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ആദ്യമായി മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തില്‍ നടനായി തന്നെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ അടുത്തിടെ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് അച്ഛനെയാണെനിക്കിഷ്ടം, ഉയരങ്ങള്‍ എന്നിവ.

നാല് യുവതാരങ്ങള്‍ നായകന്‍മാരാവുന്ന ചിത്രത്തിന്റെ വിജയം ഉറപ്പുവരുത്താനായാണ് മുരളി നാഗവള്ളി മോഹന്‍ലാലിനെ ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായി കൊണ്ടുവരുന്നത്. സുചിതയാണ് ചിത്രത്തിലെ നായിക. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X