പൃഥ്വിക്ക് പുതിയ ചിത്രങ്ങള്‍
പൃഥ്വിക്ക് പുതിയ ചിത്രങ്ങള്‍
ഫിബ്രവരി 25, 2006
യുവതാരങ്ങളില്‍ സുഗമമായി കരിയര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഏകനടനാണ് പൃഥ്വിരാജ്. ഏതാണ്ട് ഒരേ സമയത്ത് കരിയര്‍ തുടങ്ങിയവരും തന്നേക്കാള്‍ മുമ്പേ ഫീല്‍ഡിലുള്ള ചില യുവതാരങ്ങളും തനിക്കു ശേഷമെത്തിയവരും മലയാളത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ പൃഥ്വിരാജിന് മാത്രം അവസരങ്ങള്‍ക്ക് പഞ്ഞമില്ല.
ഏറ്റവും ഒടുവിലായി പൃഥ്വിരാജ് അഭിനയിച്ചത് വര്‍ഗം എന്ന ചിത്ത്രിലാണ്. തമിഴിലും സജീവമാവുന്ന ഈ നടന്‍ അടുത്തായി അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ പ്രഗത്ഭ സംവിധായകരുടേതാണ്. ഷാജി കൈലാസും ഐ.വി.ശശിയും ലാല്‍ ജോസും ഒരുക്കുന്ന പുതിയ ചിത്രങ്ങളില്‍ പൃഥ്വിരാജാണ് നായകന്‍.
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജി കൈലാസിന്റെ പതിവ് ആക്ഷന്‍ ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രം.
ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിനു ശേഷം ഐ.വി.ശശി ഒരുക്കുന്ന ചിത്രത്തിലും പൃഥ്വിരാജാണ് നായകന്‍. ബല്‍റാം വേഴ്സസ് താരാദാസ് പൂര്‍ത്തിയാക്കിയതിനു ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സിന്ധുമേനോനാണ് ചിത്രത്തിലെ നായിക.
അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിനു ശേഷം മറ്റൊരു ലാല്‍ ജോസ് ചിത്രത്തില്‍ കൂടി പൃഥ്വിരാജ് അഭിനയിക്കുന്നു. കോളജ് ജീവിതത്തിനു ശേഷം പത്തു വര്‍ഷം കഴിഞ്ഞ് കണ്ടുമുട്ടുന്ന നാല് കൂട്ടുകാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications