twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാബു ആന്റണി മലപ്പുറം ബാവയാകുന്നു

    By Staff
    |

    ബാബു ആന്റണി മലപ്പുറം ബാവയാകുന്നു
    ഫിബ്രവരി 26, 2001

    ആക്ഷന്‍ നായകനായി ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് സ്രാവ്. ടി.എസ്. സജി നിര്‍മ്മിച്ച് അനില്‍ മേടയില്‍ സംവിധാനം ചെയ്യുന്ന ഈചിത്രത്തിലും ആക്ഷനു തന്നെയാണ് പ്രാധാന്യം.

    വനംകൊള്ളക്കാര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരു സംഘത്തിന്റെ കഥയാണ് സ്രാവ്. മുന്‍ കമ്മീഷണര്‍ മോഹന്‍റോയി രൂപീകരിച്ച ഈ സംഘത്തിലെ പ്രധാനികള്‍ മലപ്പുറം ബാവയും കണ്ണനുമാണ്. രണ്ട് പേരും ജയില്‍പ്പുള്ളികളായിരുന്നവര്‍. ഇവര്‍ മൂവരും ക്യാപ്റ്റന്‍ നെപ്പോളിയന്‍, മുന്‍ മിലിട്ടറി ജീവനക്കാരന്‍ ഹസ്സന്‍ മരക്കാര്‍ എന്നിവര്‍ക്കൊപ്പം ദേവനാരായണമൂര്‍ത്തിക്കെതിരെ കരുനീക്കങ്ങള്‍ നടത്താന്‍ തുടങ്ങി. ഉദ്വേഗ ജനകമായ ആ കഥയാണ് സ്രാവിലൂടെ അനില്‍ മേടയില്‍ ആവിഷ്കരിക്കുന്നത്.

    മലപ്പുറം ബാവയെ ബാബു ആന്റണിയും കണ്ണനെ ബൈജുവും അവതരിപ്പിക്കുന്നു. മോഹന്‍റോയി ആയെത്തുന്നത് ക്യാപ്റ്റന്‍ രാജുവാണ്. ഇവരെക്കൂടാതെ ദേവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുന്‍കാല നായകനായിരുന്ന ശങ്കര്‍ ഒരിടവേളക്കു ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്ന സവിശേഷതയും സ്രാവിനുണ്ട്. രേഷ്മയാണ് നായിക. സാദിഖ്, സുബൈര്‍, കാര്യവട്ടം ശ്രീകുമാര്‍, ബൈജു, ജഗന്നാഥവര്‍മ്മ, ശിവജി, വിമല്‍ രാജ്, അബു സലീം, അജിത്, പ്രസന്നന്‍, പുഷ്പ എന്നിവരും അഭിനയിക്കുന്നു.

    മഹേഷ് മിത്ര തിരക്കഥയെഴുതുന്നു. ചുനക്കരയുടെ വരികള്‍ക്ക് ഈണം പകരുന്നത് സാംജി ആറാട്ടുപുഴയാണ്. ബിജു നാരായണനും രഞ്ജിനി ജോസുമാണ് ഗായകര്‍. ഛായാഗ്രഹണം മുരുകന്‍. കെ. ശങ്കുണ്ണി എഡിറ്റിംഗും രാധാകൃഷ്ണന്‍ മംഗലത്ത് കലാസംവിധാനവും നിര്‍വഹിക്കുന്നു.

    സാഗാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രമ്യാ മൂവീസും മെഗാസ്റാറും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X