പന്ത്രണ്ട് അമ്മമാരുടെ അമ്മക്കിളിക്കൂട്
പന്ത്രണ്ട് അമ്മമാരുടെ അമ്മക്കിളിക്കൂട്
ഫിബ്രവരി 26, 2003
കഥകളിലും കഥാപാത്ര സൃഷ്ടികളിലും പുതുമ അന്വേഷിക്കുന്നത് രഞ്ജിത്ത് തുടരുകയാണ്. നവാഗത സംവിധായകനായ പത്മകുമാറിന് വേണ്ടി രഞ്ജിത്ത് തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ അമ്മനടിമാര്‍ ഒന്നിക്കുകയാണ്.
ചിത്രത്തിന്റെ പേര് അമ്മിക്കിളിക്കൂട് എന്നാണ്. പേരിലെ വ്യത്യസ്തത ചിത്രത്തിനുമുണ്ട്. പന്ത്രണ്ട് അമ്മമാരുടെ കിളിക്കൂടാണ് രഞ്ജിത്ത് ഒരുക്കുന്നത്. സുകുമാരി, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, ശാന്തകുമാരി, വിജയകുമാരി, ശാന്താദേവി, ഫിലോമിന, മീനാ ഗണേഷ്, വത്സലാ മേനോന്‍, നിലമ്പൂര്‍ ആയിഷ, ഖദീജ, കോഴിക്കോട് ശാരദ എന്നീ 12 അമ്മ നടിമാരാണ് അമ്മകിളിക്കൂടില്‍ ഒന്നിക്കുന്നത്.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. കാവ്യാ മാധവനും നവ്യാ നായരുമാണ് നായികമാര്‍. ഇരുവരും രഞ്ജിത്തിന്റെ കഴിഞ്ഞ ചിത്രങ്ങളിലെ നായികമാരാണ്.
വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം അഴകപ്പന്‍.


Click it and Unblock the Notifications