താരനിശ മാറ്റിവച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് ശ്രമം

By Staff

താരനിശ മാറ്റിവച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് ശ്രമം
ഫിബ്രവരി 26, 2004

കൊച്ചി: താര സംഘടനയായ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു.

മാര്‍ച്ച് ഏഴിന് നടത്താന്‍ ഉദ്ദേശിയ്ക്കുന്ന താരനിശ മാറ്റിവയ്ക്കാനായി ഏഷ്യാനെറ്റിനോട് ആവശ്യപ്പെടാനാണ് ഉദ്ദേശിയ്ക്കുന്നത്. അങ്ങനെ താരനിശ മാറ്റിവച്ചാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിയ്ക്കാനാവുമെന്നാണ് ഇരു സംഘടനകളും കരുതുന്നത്. പ്രശ്നം പരിഹരിക്കാന്‍ മാക്ട എന്ന സംഘടനയാണ് ശ്രമങ്ങള്‍ നടത്തിയത്. മാക്ട പ്രതിനിധികള്‍ അമ്മ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു പാത തെളിഞ്ഞത്. ഫിബ്രവരി 25 ബുധനാഴ്ച അമ്മയുടെയും ഫിലിം ചേംബറിന്റെയും ഭാരവാഹികളുമായി മാക്ട വെവേറെ ചര്‍ച്ച നടത്തുകയായിരുന്നു. തത്കാല പരിഹാരമെന്നനിലയ്ക്ക് മാര്‍ച്ച് ഏഴിന്റെ താരനിശ മാറ്റിവയ്ക്കാന്‍ ഏഷ്യാനെറ്റിനോട് ആവശ്യപ്പെടാനാണ് തീരുമാനമെന്ന് മാക്ട ഭാരവാഹികളായ കെ.ജി. ജോര്‍ജും സിബി മലയിലും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താരനിശ മാറ്റണമെന്ന് ഏഷ്യാനെറ്റിനോട് അമ്മയ്ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് കരാര്‍ ലംഘനമാവും. അതുകൊണ്ടാണ് മാക്ട ഇക്കാര്യത്തില്‍ ഇടപെടുന്നത്. താരനിശ സംബന്ധിച്ച് ഏഷ്യാനെറ്റുമായി ഉണ്ടാക്കിയ കരാര്‍ അമ്മ പാലിക്കുമെന്നാണ് പ്രസിഡണ്ട് ഇന്നസെന്റ് പറയുന്നത്. പക്ഷേ താരനിശ മാറ്റിവയ്ക്കാനായി ഏഷ്യാനെറ്റ് മുന്‍കൈയെടുത്താല്‍ അതിനോട് സഹകരിയ്ക്കുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാലും ഇന്നസെന്റുമായിട്ടാണ് മാക്ട ആദ്യം ചര്‍ച്ച നടത്തിയത്. താരനിശയില്‍ നിന്നും പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് അമ്മ വ്യക്തമാക്കിയതിനെതുടര്‍ന്ന് ആദ്യം ചര്‍ച്ച വഴിമുട്ടിയിരുന്നു. അവശകലാകാരന്മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ധനസമാഹരണമാണ് ലക്ഷ്യമെന്നും ഇതുസംബന്ധിച്ച് ഏഷ്യാനെറ്റുമായുള്ള കരാര്‍ പാലിക്കുമെന്നും മോഹന്‍ലാലും ഇന്നസെന്റും വ്യക്തമാക്കി.

ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് സിയാദ് കോക്കറിന്റെ നേതൃത്വത്തില്‍ നിര്‍മാണ വിതരണ പ്രദര്‍ശന രംഗത്തുള്ള വിവിധ സംഘടനാ ഭാരവാഹികളാണ് ചര്‍ച്ചക്കെത്തിയത്. ആദ്യം കടുംപിടിത്തത്തിലായിരുന്നെങ്കിലും പിന്നീട് ഉപാധികള്‍ക്ക് ഇവര്‍ വഴങ്ങി. തടര്‍ന്നാണ് തത്കാലം താരനിശ മാറ്റിവച്ച് ചര്‍ച്ചയാകാമെന്ന് ചേംബര്‍ സമ്മതിച്ചത്. ഏഷ്യാനെറ്റ് താരനിശ മാറ്റിയാല്‍ തങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മയും വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നം ഉണ്ടാക്കിയതിന് ഇരു സംഘടനകള്‍ക്കും പങ്കുണ്ടെന്നാണ് മാക്ട കരുതുന്നത്. ഒറ്റയടിക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല സിനിമാരംഗത്തുള്ളത്. തത്കാലം താരനിശ മാറ്റിവച്ചാല്‍ തുടര്‍ചര്‍ച്ചകള്‍ക്ക് സമയം കിട്ടും. ഏഷ്യാനെറ്റ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.ജി. ജോര്‍ജ്, സിബി മലയില്‍ എന്നിവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X