ജിഷ്ണു-ഭാവന ജോഡി വീണ്ടും
ജിഷ്ണു-ഭാവന ജോഡി വീണ്ടും
ഫിബ്രവരി 26, 2004
മലയാളത്തിലെ പുതിയ താരജോഡിയായ ജിഷ്ണുവും ഭാവനയും നായികാ നായകന്‍മാരാവുന്ന ചിത്രമാണ് ഫോര്‍ എവര്‍. നവാഗത സംവിധായകനായ മേലില രാജശേഖരനാണ് ചിത്രം ഒരുക്കുന്നത്.
ഒരേ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ ജിഷ്ണുവും ഭാവനയും ഒന്നിച്ചഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. നമ്മള്‍ എന്ന കന്നിച്ചിത്രത്തിന് ശേഷം വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന ചിത്രത്തിലാണ് നായികാ നായകന്‍മാരായത്. അനില്‍ ബാബുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പറയാം എന്ന ചിത്രത്തില്‍ ജിഷ്ണുവും ഭാവനയുമാണ് നായികാനായകന്‍മാര്‍. പൃഥ്വിരാജും സൗന്ദര്യയും നായികാ നായകന്‍മാരാവുന്ന കമലിന്റെ മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രത്തിലും ജിഷ്ണുവും ഭാവനയും ഒന്നിച്ചഭിനയിക്കുന്നുണ്ട്.
റിയാസ്ഖാന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സി. ഐ. പോള്‍, ടി. പി. മാധവന്‍, കലാശാല ബാബു, ബിന്ദു പണിക്കര്‍, ശോഭ തുടങ്ങിയവരും ഫോര്‍ എവര്‍ എന്ന ചിത്രത്തില്‍ വേഷമിടുന്നു.
ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കുന്നു. പാതിരപ്പള്ളി ഫിലിംസിന്റെ ബാനറില്‍ രാജേഷ് ബാബു, രഞ്ജിത് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications