മനോജ് കെ. ജയന്‍ വ്യത്യസ്ത വേഷത്തില്‍

By Staff

മനോജ് കെ. ജയന്‍ വ്യത്യസ്ത വേഷത്തില്‍
ഫിബ്രവരി 26, 2004

നീണ്ട ഇടവേളക്ക് ശേഷം മനോജ് കെ. ജയന് ലഭിച്ചിരിക്കുന്ന അഭിനയസാധ്യതയുള്ള കഥാപാത്രമാണ് നിന്റെ ഓര്‍മയ്ക്ക് എന്ന ചിത്രത്തിലെ സുന്ദരന്‍. മനോജ് കെ. ജയന്റെ അഭിനയജീവിതത്തിലെ വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത്.

ചിത്രത്തില്‍ യുവാവായും വൃദ്ധനായും മനോജ് പ്രത്യക്ഷപ്പെടുന്നുണ്ട്. വൃദ്ധനായ സുന്ദരന്റെ കഥയിലാണ് സിനിമ തുടങ്ങുന്നത്. ഫ്ലാഷ് ബാക്കില്‍ ചെറുപ്പക്കാരനായ സുന്ദരന്‍ പ്രത്യക്ഷപ്പെടുന്നു.

രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളോടെയാണ് മനോജ് ചിത്രത്തില്‍ സുന്ദരനായി അഭിനയിക്കുന്നത്. മുടി പറ്റെ വെട്ടി മുഖം എണ്ണ തേച്ച് അല്പം കറുപ്പിച്ചാണ് മനോജിന്റെ സുന്ദരന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍തമ്പുരാന്റെ വേഷം അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറ്റം നടത്തിയ മനോജിന് വ്യത്യസ്തമായ വേഷങ്ങള്‍ ഏറെയൊന്നും പിന്നീട് ലഭിച്ചില്ല. ആദ്യചിത്രത്തിലെ അഭിനയത്തിന് കൈയടി കിട്ടിയെങ്കിലും ചില പതിവ് വേഷങ്ങളില്‍ ടൈപ്പ് ചെയ്യപ്പെടുകയായിരുന്നു ഈ നടന്‍. ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലെ ഹിജഡയുടെ വേഷമാണ് മനോജിന് അടുത്തിടെ ലഭിച്ച വ്യത്യസ്തമായ കഥാപാത്രം.

വേണു ബി. നായര്‍ സംവിധാനം ചെയ്യുന്ന നിന്റെ ഓര്‍മയ്ക്ക് എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. മുരളി, റിയാസ്ഖാന്‍, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിദ്ദിക്ക് ബുഹാരിയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം സിദ്ധാര്‍ഥന്‍. എഡിറ്റിംഗ് പി. സി. മോഹനന്‍. കുടുംബചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X