കമല്‍ ചിത്രം കൂട്
കമല്‍ ചിത്രം കൂട്
ഫിബ്രവരി 27, 2003
നമ്മള്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൂട് എന്ന് പേരിട്ടു. നമ്മള്‍ പോലെ ചെറുപ്പക്കാരുടെ ജീവിതമാണ് കൂടിനും പ്രമേയമാവുന്നത്.
മൂന്ന് നായകന്മാരാണ് ഈ ചിത്രത്തിലുള്ളത്- കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ. മീരാ ജാസ്മിനാണ് നായിക. നമ്മളിലൂടെ ശ്രദ്ധേയയായ ഭാവന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമ്മളില്‍ കമല്‍ പരിചയപ്പെടുത്തിയ പുതുമുഖങ്ങളിലൊരാളായ വിജീഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.
രണ്ട് സഹോദരിമാരുടെ ജീവിതത്തിലേക്ക് മൂന്ന് ചെറുപ്പക്കാര്‍ കടന്നുവരുന്നതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍. ചിത്രത്തിന്റെ കഥ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറവും കമലും ചേര്‍ന്ന് രചിക്കുന്നു.
മാര്‍ച്ച് പത്തിന് പോണ്ടിച്ചേരിയില്‍ ചിത്രീകരണം ആരംഭിക്കും. വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications