twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പട്ടാളവുമായി ലാല്‍ജോസ്

    By Staff
    |

    മമ്മൂട്ടിയുടെ പട്ടാളവുമായി ലാല്‍ജോസ്
    ഫിബ്രവരി 27, 2003

    മീശ മാധവന് ശേഷം അടുത്ത ഹിറ്റ് തീര്‍ക്കാനൊരുങ്ങുകയാണ് ലാല്‍ ജോസ് പട്ടാളത്തിലൂടെ. ചിത്രത്തില്‍ നായകനാവുന്ന മമ്മൂട്ടി സിദ്ദിക്കിന്റെ ക്രോണിക്ക് ബാച്ചിലറിന് ശേഷമാണ് ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

    മങ്ങിയ ഇമേജ് മെച്ചപ്പെടുത്തുക എന്ന സ്വപ്നമുണ്ട് മമ്മൂട്ടിക്ക് ഈ രണ്ട് ചിത്രങ്ങളും ചെയ്യുമ്പോള്‍. ഏറെ കാലത്തിന് ശേഷമാണ് ഹിറ്റ് മേക്കര്‍മാരായ രണ്ട് സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്ക് ഇത് തിരിച്ചുവരവിന്റെ ഊഴമാണ്.

    പട്ടാളവേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള മമ്മൂട്ടിക്ക് പട്ടാളം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വര്‍ഗീയ ലഹളയില്‍ കത്തിയമര്‍ന്ന ഒരു ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥാപിക്കപ്പെടുന്ന പട്ടാള ക്യാമ്പിന്റെ തലവനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

    വര്‍ഗീയ കലാപത്തെ തുടര്‍ന്ന് മൂന്നാഴ്ചകളിലുണ്ടായ സംഭവങ്ങളാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. വര്‍ഗീയ ലഹളയുണ്ടായ ഗ്രാമത്തില്‍ പട്ടാളമിറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായി. എന്നാല്‍ വീണ്ടും ലഹളയുടെ തീപ്പൊരികള്‍ പടരാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് പട്ടാള ക്യാമ്പ് ആ ഗ്രാമത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.

    പട്ടാളക്കഥകള്‍ മുമ്പും സിനിമക്ക് വിഷയമായിട്ടുണ്ടെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ലാല്‍ ജോസ് ചിത്രമൊരുക്കുന്നത്. മീശ മാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് തന്നെയാണ് പട്ടാളത്തിനും തിരക്കഥ രചിക്കുന്നത്.

    ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, സലിംകുമാര്‍, മാമുക്കോയ, ക്യാപ്റ്റന്‍ രാജു, അംബികാ മോഹന്‍ എന്നിവര്‍ വേഷമിടുന്നു. ഛായാഗ്രഹണം എസ്. കുമാര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X