താരനിശ മാറ്റില്ലെന്ന് അമ്മ

By Super

കൊച്ചി: താര സംഘടനയായ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മാര്‍ച്ച് ഏഴിന് നടത്താനുദ്ദേശിയ്ക്കുന്ന താരനിശ മാറ്റിവയ്ക്കില്ലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചതോടെയാണിത്.

എന്നാല്‍ അമ്മ താരനിശ മാറ്റിവയ്ക്കുമെന്നും പ്രശ്നം രമ്യമായി ഒത്തുതീരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും കേരള ഫിലിം ചേംബറിന്റെയും മാക്ടയുടെയും ഭാരവാഹികള്‍ പറഞ്ഞു.

മാക്ട വ്യാഴാഴ്ചയും ചേംബര്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. അനുകൂല നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തര്‍ക്കം തീരാന്‍ സാധ്യതയുണ്ടെന്നും ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. അതേ സയമം മാര്‍ച്ച് ഏഴിന് ഏഷ്യാനെറ്റുമായി ചേര്‍ന്ന് നടത്തുന്ന താരനിശ മാറ്റിവച്ചില്ലെങ്കില്‍ മാര്‍ച്ച് എട്ട് മുതല്‍ കേരളത്തില്‍ സിനിമാ വിതരണം നിര്‍ത്തിവയ്ക്കുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

താരനിശയ്ക്ക് ഇനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. ഒരു കോടിയിലേറെ രൂപയ്ക്കാണ് ഏഷ്യാനെറ്റ് പരിപാടി ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. ഒരുക്കങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കി. 250ലേറെ താരങ്ങളും നൃത്തക്കാരും മാസങ്ങളായി ഒരുങ്ങുകയാണ്. വിദേശത്തും അന്യനാടുകളിലുമുള്ള താരങ്ങള്‍ പരിപാടികള്‍ മാറ്റിവച്ചാണ് മാര്‍ച്ച് ഏഴിന്റെ പരിപാടിയ്ക്ക് എത്തുന്നത്. എല്ലാം ഒരുക്കിയ ശേഷം പരിപാടി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കേണ്ടിവരും.

37 കലാകാരന്മാര്‍ക്ക് അമ്മ മാസംതോറും 2,000 രൂപ വീതം ധനസഹായം നല്കുന്നുണ്ട്. ഇവരെ സഹായിക്കാനാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.

Read more about: amma macta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X