ഞാനും രമേശന്‍ നായരായോ ഡോക്ടര്‍?

By Staff

ഞാനും രമേശന്‍ നായരായോ ഡോക്ടര്‍?
ഫിബ്രവരി 27, 2006

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയം... നടനുള്ള പുരസ്കാരത്തിനു പുറമെ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍.. തന്മാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കൈയടി വാങ്ങുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലെയുള്ള സംഘടനകള്‍ ഉള്‍പ്പെടെയുള്ള വൈദ്യസമൂഹത്തിന് ഈ ചിത്രത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.

ചിത്രം കണ്ട ഒട്ടേറെ പുരുഷന്‍മാര്‍ തനിക്ക് അല്‍ഷിമേഴ്സാണോ എന്ന സംശയവുമായി ഡോക്ടര്‍മാരെ സമീപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വളരെ സ്വാഭാവികമായ മറവികള്‍ പോലും അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണമാണെന്ന് സംശയിച്ച് ഡോക്ടര്‍മാരുടെ അടുക്കലെത്തുന്നത് ഒട്ടേറെ പേരാണത്രെ!

ഓര്‍മ നഷ്ടപ്പെടുന്നുവെന്ന ഭീതിയുമായി ഡോക്ടര്‍മാരുടെ അടുക്കലെത്തുന്ന ആളുകളുടെ എണ്ണെം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ)യുടെ പ്രസിദ്ധീകരണത്തില്‍ പറയുന്നു. ഈ ആശങ്കാരോഗത്തിനു കാരണം തന്മാത്ര എന്ന ചിത്രമാണെന്നാണ് പ്രസിദ്ധീകരണത്തില്‍ പറഞ്ഞിരിക്കുന്നത്!

യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലം പാലിച്ചാണ് അല്‍ഷിമേഴ്സ് രോഗികളുടെ അവസ്ഥ തന്മാത്രയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ട്. അല്‍ഷിമേഴ്സ് രോഗം വരുന്നവരില്‍ മിക്കവരും 65 വയസ് പിന്നിട്ടവരാണെന്നും എന്നാല്‍ നാല്പതു മാത്രം കഴിഞ്ഞ വളരെ ഊര്‍ജ്വസ്വലനായ ഒരാള്‍ക്ക് അല്‍ഷിമേഴ്സ് ബാധിക്കുന്നതായാണ് തന്മാത്രയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വൈദ്യ സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസ്സിക്ക് മറുപടിയുണ്ട്. വളരെ അപൂര്‍വമായി മാത്രം ഈ രോഗം ഏറെ പ്രായം ചെന്നിട്ടില്ലാത്തവര്‍ക്കും ബാധിക്കാറുണ്ടെന്നും അത്തരമൊരു സംഭവമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നുമാണ് ബ്ലെസ്സി പറയുന്നത്. ബ്ലെസ്സിയുടെ വിശദീകരണമെന്തായാലും തന്മാത്ര കണ്ട് തനിക്കും മറവി രോഗമാണെന്ന ഭയത്തോടെ മനോരോഗ വിദഗ്ധരുടെ അടുക്കല്‍ ഓടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X