ബിലാല്‍ എന്ന ബിഗ് ബി
കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയ ബിലാല്‍ ബോഡിഗാര്‍ഡിന്റെ ജോലി തിരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. ജീവിതം അയാള്‍ക്ക് മടുത്തുകഴിഞ്ഞു. ജീവിതത്തോട് അയാള്‍ക്ക് ഇന്ന് വെറുപ്പാണ്. മരണം വരിക്കാനുള്ള ഒരു മാര്‍ഗമായാണ് അയാള്‍ ബോഡിഗാര്‍ഡ് ജോലി തിരഞ്ഞെടുത്തത്.
സ്വയം ജീവനൊടുക്കാന്‍ ബിലാല്‍ തയ്യാറല്ല. അത് ഭീരുക്കള്‍ക്ക് ചേര്‍ന്ന പണിയാണെന്ന് അയാള്‍ വിശ്വസിക്കുന്നു. അതേ സമയം അയാള്‍ക്ക് മരിക്കുകയും വേണം. അതിനുള്ള ഒരു മാര്‍ഗമാണ് ബോഡിഗാര്‍ഡ് ജോലി. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുക എന്ന ദൗത്യത്തിനിടയില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുക എന്നത് ഒരു ബോഡിഗാര്‍ഡിനെ സംബന്ധിച്ച് എപ്പോഴും സംഭവിക്കാവുന്നതാണ്.
അത്തരമൊരു മരണമാവുമ്പോള്‍ അതിനൊരു ഗമയുണ്ട്. ഒരാളുടെ ജീവന്‍ രക്ഷിക്കുകയുമാവും. മരണം അപ്രതീക്ഷിതമായി തന്നെ വന്ന് പുല്‍കിക്കൊള്ളുമെന്ന പ്രതീക്ഷയോടൊണ് ബിലാല്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്നത്. പക്ഷേ അത് സംഭവിക്കുന്നതിനു മുമ്പ് അപ്രതീക്ഷിതമായി അയാള്‍ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുപോവേണ്ടിവന്നു. അങ്ങനെ അയാള്‍ വീണ്ടും കൊച്ചിയിലെത്തി.
വര്‍ഷങ്ങള്‍ക്കു കൊച്ചിയില്‍ തിരിച്ചെത്തിയ ബിലാലിന് കാണാന്‍ കഴിഞ്ഞത് മാറിയ നാടിന്റെ മുഖമാണ്. പഴയ ബന്ധങ്ങളോ സൗഹൃദങ്ങളോ അയാള്‍ക്ക് പഴയതു പോലെ തിരിച്ചുകിട്ടിയില്ല. എന്നാല്‍ ആ നാട്ടില്‍ തനിക്ക് ചെയ്തുതീര്‍ക്കാനായി ചിലതൊക്കെയുണ്ടെന്ന് അയാള്‍ക്ക് പതുക്കെ ബോധ്യപ്പെട്ടു.
അമല്‍നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ബിലാല്‍. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications