സിനിമാ എഡിറ്റര്‍ കെ. ശങ്കുണ്ണി അന്തരിച്ചു
സിനിമാ എഡിറ്റര്‍ കെ. ശങ്കുണ്ണി അന്തരിച്ചു
ഫിബ്രവരി 28, 2001
ചെന്നൈ: സിനിമാ എഡിറ്റര്‍ കെ. ശങ്കുണ്ണി അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഫിബ്രവരി 28 ബുധനാഴ്ച ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം 60 വയസ്സായിരുന്നു.
തൃശൂര്‍ ജില്ലയില്‍ പൈങ്കുളത്തെ പി.വി.കെ. വാര്യരുടെ മകനായി 1941ല്‍ ജനിച്ച ശങ്കുണ്ണി 1962ലാണ് സിനിമാരംഗത്തെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ എഡിറ്റിംഗ് നിര്‍വഹിച്ച ശങ്കുണ്ണി സിനിമാരംഗത്ത് സജീവമായിരുന്നു. 900ത്തിലധികം സിനിമകളുടെ എഡിറ്റിംഗ് ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
ശങ്കുണ്ണി എഡിറ്ററായി പ്രവര്‍ത്തിച്ച ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, ഗോഡ്മാന്‍, പത്രം എന്നീ സിനിമകള്‍ ഹിറ്റുകളായിരുന്നു. 1988ല്‍ ന്യൂഡല്‍ഹി എന്ന ചിത്രത്തിലെ എഡിറ്റിംഗിന് മികച്ച എഡിറ്റിംഗിനുള്ള സംസ്ഥാന അവാര്‍ഡ് ശങ്കുണ്ണിക്ക് ലഭിച്ചു. പത്രത്തിലെ എഡിറ്റിംഗിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications