നടിയുടെ മരണം : ആറംഗസംഘം അറസ്റില്‍
നടിയുടെ മരണം : ആറംഗസംഘം അറസ്റില്‍
ഫെബ്രുവരി 28, 2002
ഹൈദരാബാദ് : നടി പ്രത്യുഷയെ ബലാത്സംഗം ചെയ്തു കൊന്നെന്നു സംശയിക്കുന്ന ആറംഗ സംഘത്തെ പൊലീസ് അറസ്റ് ചെയ്തു. നടിയുടെ കാമുകന്‍ സിദ്ധാര്‍ത്ഥ റെഡ്ഢിയുടെ സുഹൃത്തുക്കളാണ് ഇവര്‍. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന സിദ്ധാര്‍ത്ഥയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.
സൂരി, രാമന്‍, ഭാസ്ക്കര്‍, രമണാ, വിജയ്, നിഷാന്ത് എന്നിവരാണ് അറസ്റിലായത്. പ്രത്യൂഷയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് പോസ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞു. ബലാത്സംഗത്തിനിരയായ പ്രത്യുഷയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോസ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ തലവന്‍ ഡോ. മുനുസ്വാമി അറിയിച്ചു.
തമിഴ്- തെലുങ്കു നടിയായ പ്രത്യുഷ(20)യെ കഴിഞ്ഞ ഞായറാഴ്ചയാണ് ഹൈദരാബാദിലെ ഒരു ഹോട്ടലിനു മുന്നില്‍ കാറിനുളളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒപ്പം ബോധരഹിതനായ നിലയില്‍ അവരുടെ കാമുകന്‍ സിദ്ധാര്‍ത്ഥ റെഡ്ഢിയുമുണ്ടായിരുന്നു.
യുവ നടിയുടെ ദുരൂഹ മരണം ആന്ധ്രയില്‍ വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്. പ്രശ്നം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന് കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. മഹിളാ സംഘടനകളും നടിയ്ക്കു നേരെ നടന്ന ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











