പി. ഗോപകുമാറിന്റെ ചിത്രത്തില്‍ ജഗദീഷ്

By Staff

പി. ഗോപകുമാറിന്റെ ചിത്രത്തില്‍ ജഗദീഷ്
ഫിബ്രവരി 28, 2003

നീണ്ട ഇടവേളയ്ക്ക് ശേഷം പി. ഗോപകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദീഷ് നായകനാവുന്നു. പുതുമുഖം സുമിതയാണ് നായിക.

ഏറെ കാലം പി. ഭാസ്കരന്റെ സഹസംവിധായകനായിരുന്നു പി. ഗോപകുമാര്‍. ഗോപകുമാര്‍ സ്വതന്ത്ര സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നു.

സൗദാമിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന കഥയാണ് പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. മില്‍ത്തൊഴിലാളിയായ ശങ്കരന്‍ ജോലി കഴിഞ്ഞ് സൈക്കിളില്‍ വരുമ്പോള്‍ റോഡില്‍ ഒരു പെണ്‍കുട്ടി മുന്നില്‍ച്ചാടി. ഇവര്‍ തമ്മിലുണ്ടായ സംസാരം ക്രമേണ വാക്കേറ്റമായി. പ്രശ്നത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് ആര് പറയുന്നതാണ് ശരിയെന്ന് ബോധ്യമായില്ല. ഇരുവരെയും പൊലീസ് സ്റേഷനിലെത്തിച്ചു.

പൊലീസ് സ്റേഷനില്‍ ഇരുവരെയും ലോക്കപ്പിലിട്ടു. പിറ്റേ ദിവസം നോക്കുമ്പോള്‍ ലോക്കപ്പില്‍ പെണ്‍കുട്ടിയുണ്ടായിരുന്നില്ല. ലോക്കപ്പ് അടഞ്ഞുകിടക്കുകയായിരുന്നു. കോളിളക്കമുണ്ടാക്കിയ സംഭവത്തെ കുറിച്ച് അന്വേഷണമായി.

ശങ്കരനെ ജഗദീഷും സൗദാമിനിയെന്ന പെണ്‍കുട്ടിയായി സുമിതയും അഭിനയിക്കുന്നു. ജഗന്നാഥവര്‍മ, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, പ്രദീപ്, കുളപ്പുള്ള ലീല, അംബികാ മോഹന്‍ എന്നിവരും അഭിനയിക്കുന്നു.

തിരക്കഥയും സംഭാഷണവും രചിക്കുന്നത് വി. പി. ഭാനുമതിയാണ്. ഛായാഗ്രഹണം സതീഷ്. എസ് ആര്‍ ടി ഫിലിംസിന്റെ ബാനറില്‍ എസ്. സുന്ദര്‍രാജന്‍ ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X