സുരേഷ്ഗോപിയുടെ നായികയായി ഭാവന
സുരേഷ്ഗോപിയുടെ നായികയായി ഭാവന
ഫിബ്രവരി 28, 2003
മലയാളത്തില്‍ ഇപ്പോള്‍ കൗമാരപ്രായക്കാരികളായ നായികമാരുടെ കാലമാണ്. നവ്യാ നായര്‍, കാവ്യാ മാധവന്‍, മീരാ ജാസ്മിന്‍, രേണുകാ മേനോന്‍..... നവയുവാക്കളായ നായകര്‍ക്കൊപ്പം ചില കൗമാരനടിമാരും മലയാളത്തിലെത്തിയപ്പോള്‍ കഷ്ടത്തിലായത് സൂപ്പര്‍താരങ്ങളാണ്.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിക്കാന്‍ നടിമാരെ അന്യഭാഷയില്‍ നിന്ന് കൊണ്ടുവരണമെന്ന സ്ഥിതിയാണിപ്പോള്‍. ഇരുപത് തികയാത്ത നവ്യാ നായര്‍ നാല്പത് പിന്നിട്ട മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ചതുരംഗത്തില്‍ കണ്ടതാണ്. ഒട്ടും യോജിക്കാത്ത താരജോടി അഭിനയിച്ചത് ചിത്രത്തെ തന്നെ ബാധിച്ചു.
മോഹന്‍ലാലിന്റെ കിളിച്ചുണ്ടന്‍മാമ്പഴത്തില്‍ സൗന്ദര്യയാണ് നായിക. മിസ്റര്‍ ബ്രഹ്മചാരിയില്‍ മീനയും. മമ്മൂട്ടി നായകനാവുന്ന ക്രോണിക്ക് ബാച്ചിലറില്‍ നായിക രംഭയാണ്. എല്ലാവരും അന്യഭാഷാ നടിമാര്‍. സൂപ്പര്‍താരങ്ങള്‍ക്ക് ജോടി ചേര്‍ക്കാവുന്ന നടിമാര്‍ മലയാളത്തിലില്ലെന്ന് ചുരുക്കം .
എന്നാല്‍ മൂന്നാമത്തെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് ഗോപി ഇക്കാര്യത്തില്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കൗമാരപ്രായക്കാരികളായ നടിമാരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ട്.
കൃഷ്ണന്‍ അമ്പാടി സംവിധാനം ചെയ്യുന്ന സുമിത്ര എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായിക ഭാവനയാണ്. കമലിന്റെ നമ്മളിലെ അരങ്ങേറ്റത്തിലൂടെ തന്നെ ശ്രദ്ധേയയായ ഭാവന.
ചതുരംഗത്തില്‍ മോഹന്‍ലാലിന്റെ പ്രതിശ്രുതവധുവായി നവ്യാനായര്‍ അഭിനയിച്ചതുപോലെയല്ല സുമിത്രയില്‍. പ്രായം ചെന്ന ഒരു ബിസിനസുകാരനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായ ഒരു കൗമാരപ്രായക്കാരിയുടെ കഥയാണ് സുമിത്ര പറയുന്നത്.
കുഞ്ചാക്കോ ബോബനും സീതയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications