»   » അമ്മ പിളര്‍ന്നേയ്ക്കുമെന്ന് സൂചന

അമ്മ പിളര്‍ന്നേയ്ക്കുമെന്ന് സൂചന

Posted By: Super
Subscribe to Filmibeat Malayalam

കൊച്ചി: താരനിശയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ തുടര്‍ന്ന് താരങ്ങളുടെ സംഘടനയായ അമ്മ പിളരാന്‍ സാധ്യത.

അമ്മയുടെ ഭാരവാഹികളാണ് ഫിലിം ചേംബറിന്റെ വിലക്ക് അവഗണിച്ച് താരനിശയുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തതെങ്കിലും സംഘടനയിലെ ഒരു വിഭാഗം താരങ്ങളും ഈ തീരുമാനത്തിനെതിരാണ്. പക്ഷെ സംഘടനയുടെ പ്രമുഖരായ മോഹന്‍ലാല്‍, ഇന്നസെന്റ്, ജഗദീഷ്, സിദ്ദിഖ്, മധു തുടങ്ങിയവര്‍ തീരുമാനമാണ് എടുത്തിരിയ്ക്കുന്നത്.

ഫിലിം ചേംബറുമായി സഹകരിച്ച് നീങ്ങണമെന്ന അഭിപ്രായക്കാരാണ് ഈ താരങ്ങള്‍. താരനിശയുമായി മുന്നോട്ട് പോയാല്‍ അമ്മ എന്ന സംഘടന നെടുകെ പിളരാന്‍ സാധ്യതയുണ്ടെന്ന് ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. താരനിശയുമായി മുന്നോട്ട് പോയാല്‍ സിനിമാവിതരണം നിര്‍ത്തിവയ്ക്കുമെന്ന ഫിലിം ചേംബറിന്റെ ഭീഷണിയാണ് പല താരങ്ങളെയും വ്യത്യസ്തനിലപാടിന് പ്രേരിപ്പിയ്ക്കുന്നത്.

Read more about: amma innocent

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X