»   » ലാല്‍-ഫാസില്‍ ചിത്രം അതു നീ തന്നെ

ലാല്‍-ഫാസില്‍ ചിത്രം അതു നീ തന്നെ

Posted By:
Subscribe to Filmibeat Malayalam

ലാല്‍-ഫാസില്‍ ചിത്രം അതു നീ തന്നെ
ഫിബ്രവരി 28, 2004

മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു- അതു നീ തന്നെയാണ്. ലൈഫ് ഈ ബ്യൂട്ടിഫുളിന് ശേഷം മോഹന്‍ലാലും ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ഫാസില്‍ അതു നീ തന്നെയാണ് എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ തേടിയുള്ള ശ്രീകുമാര്‍ എന്ന വ്യക്തിയുടെ അന്വേഷണത്തിന്റെ കഥയാണ് അതു നീ തന്നെയാണ്.

ലേഡീസ് ഹോസ്റലില്‍ നിന്ന് റീത്ത മാത്യൂസ് എന്ന പെണ്‍കുട്ടിയെ കാണാതാവുന്നതോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. റീത്ത മാത്യൂസിനെ തേടിയുള്ള അന്വേഷണം നടത്തുന്നത് ശ്രീകുമാറാണ്. അയാളുടെ അന്വേഷണം ചില അതീന്ദ്രിയശക്തികളുമായുള്ള വിനിമയത്തിലാണ് ചെന്നെത്തുന്നത്.

മണിച്ചിത്രത്താഴിലേതു പോലെ കിറുക്കന്‍ ശൈലികളുള്ള ഒരു വ്യക്തിയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നയന്‍താരയാണ് മോഹന്‍ലാലിന്റെ നായിക. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെ അരങ്ങേറിയ നയന്‍താരയുടെ രണ്ടാമത്തെ ചിത്രമാണിത്.

മുകേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാക്കക്കുയിലിന് ശേഷം മോഹന്‍ലാലും മുകേഷും ഒന്നിക്കുകയാണ് ഫാസില്‍ ചിത്രത്തിലൂടെ. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഗണേഷ്കുമാര്‍, സായ്കുമാര്‍, സുകുമാരി,എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഫാസില്‍ തന്നെയാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തിന് ശേഷം ഒരു വിജയം ലക്ഷ്യമിട്ടാണ് ഫാസില്‍ പുതിയ ചിത്രം ഒരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X