റിയാസ്ഖാന് തിരക്കേറുന്നു
റിയാസ്ഖാന് തിരക്കേറുന്നു
ഫിബ്രവരി 28, 2004
മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ റിയാസ്ഖാന് മലയാളത്തില്‍ തിരക്കേറുകയാണ്. കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റിയാസ്ഖാനാണ് നായകനാവുന്നത്.
ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങള്‍ കെ. ആര്‍. രാംദാസിന്റെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി. ആര്‍. ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
റിയാസ്ഖാന്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രമാണിത്. റിയാസ് നായകനായ സാത്താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.
തമിഴില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ റിയാസ്ഖാന് ബാലേട്ടനിലൂടെ മലയാളത്തില്‍ നല്ല തുടക്കമാണ് കിട്ടിയത്. ഒരു പിടി ചിത്രങ്ങളില്‍ ഇപ്പോള്‍ റിയാസ്ഖാന്‍ അഭിനയിക്കുന്നുണ്ട്.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ജലോത്സവത്തില്‍ വില്ലന്‍ വേഷം തന്നെയാണ് റിയാസ്ഖാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാഗതിയില്‍ മാറ്റമുണ്ടാക്കുന്ന ഒരു കഥാപാത്രത്തെയാണ് റിയാസ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മേലില രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ഫോര്‍ എവര്‍, വേണു ബി. നായര്‍ ഒരുക്കുന്ന നിന്റെ ഓര്‍മയ്ക്ക് എന്നീ ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷങ്ങളിലാണ് റിയാസ്ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications