മാക്ടയ്ക്കെതിരെ സത്യന്‍ അന്തിക്കാട്
തൃശൂര്‍: താരനിശയുമായി മുന്നോട്ടുപോവുന്നതിന്റെ പേരില്‍ അമ്മയ്ക്കെതിരായി മാക്ട സ്വീകരിച്ച നിലപാടിനെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിമര്‍ശിച്ചു.
ഫിലിം ചേംബറും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മാധ്യസ്ഥ്യത വഹിച്ച മാക്ട പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
പ്രശ്നത്തില്‍ അമ്മയ്ക്കെതിരെ മാക്ട സ്വീകരിച്ച നിലപാട് ഏകപക്ഷീയമായിപ്പോയി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇനിയും സമയമുണ്ടെന്നും അതിനാണ് മാക്ട ശ്രമിക്കേണ്ടതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications