ജാസി ഇല്ലാതെ ബൈ ദി പീപ്പിള്‍

By Staff

ജാസി ഇല്ലാതെ ബൈ ദി പീപ്പിള്‍
ഫിബ്രവരി 28, 2005

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫോര്‍ ദി പീപ്പിളിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ബൈ ദി പീപ്പിള്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.

ഫോര്‍ ദി പീപ്പിളിന്റെ വന്‍വിജയത്തിലെ നിര്‍ണായകഘടകമായത് ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളായിരുന്നു. ജാസി ഗിഫ്റ്റ് സംഗീതം നല്‍കി ആലപിച്ച ഗാനങ്ങള്‍ നേടിയ വന്‍ജനപ്രീതിയാണ് ഫോര്‍ ദി പീപ്പിള്‍ കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്.

യഥാര്‍ഥത്തില്‍ ജാസിയുടെ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഫോര്‍ ദി പീപ്പിളിന് ഇത്ര വലിയ വിജയം നേടാനാവുമായിരുന്നില്ല. എന്നാല്‍ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ അതിന് ജാസിയുടെ സംഗീതമില്ല. പകരം എ. ആര്‍. റഹ്മാന്റെ കീ ബോര്‍ഡിസ്റായ പ്രവീണ്‍ മണിയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളുടെ മാസ്മരികത പിന്നീട് ജാസിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നതു തന്നെയാണ് പുതിയ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ഏതാനും ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് കൂടി ജാസി പിന്നീട് സംഗീതം പകര്‍ന്നിരുന്നെങ്കിലും ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങള്‍ നേടിയ ജനപ്രീതി ആവര്‍ത്തിക്കാനായില്ല.

ഫോര്‍ ദി പീപ്പിള്‍ നിര്‍മിച്ച സാബു ചെറിയാന്‍ തന്നെയാണ് ആനന്ദഭൈരവിയുടെ ബാനറില്‍ ഈ ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗത്തില്‍ തിരക്കഥാകൃത്തിനും മാറ്റമുണ്ട്. ഫോര്‍ ദി പീപ്പിളിന്റെ തിരക്കഥയെഴുതിയത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. ബൈ ദി പീപ്പിളിന് തിരക്കഥയെഴുതുന്നത് നോവലിസ്റായ സുനില്‍ പരമേശ്വരനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X