»   » കുശ്ബു മലയാളത്തില്‍

കുശ്ബു മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

കുശ്ബു മലയാളത്തില്‍
ഫിബ്രവരി 28, 2005

തമിഴ് പ്രേക്ഷകരുടെ ആരാധന ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ നടിയാണ് കുശ്ബു. ആരാധന മൂത്ത തമിഴര്‍ കുശ്ബുവിനെ കുടിയിരുത്തിയ ക്ഷേത്രങ്ങള്‍ പോലും പണിതിട്ടുണ്ട്. ഒരു കാലത്ത് തമിഴിന്റെ പ്രിയനായികയായിരുന്നു കുശ്ബു ഇപ്പോള്‍ സിനിമാഅഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. അഭിനയം നിര്‍ത്തിയിരിക്കുകയാണെങ്കിലും ഒരു മലയാളച്ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ കുശ്ബു പ്രത്യക്ഷപ്പെടും.

അഭിനയരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് പറയാനാവില്ലെങ്കിലും മാതൃഭാഷയായ തമിഴില്‍ പോലും അഭിയിക്കാന്‍ താത്പര്യപ്പെടാത്ത കുശ്ബു ഒരു മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് കൗതുകകരം തന്നെ. മോഹന്‍ലാല്‍ നായകനായ ചന്ദ്രോത്സവത്തിലാണ് കുശ്ബു ചെറുതെങ്കിലും കഥാഗതിയില്‍ നിര്‍ണായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമാഭിനയം വിട്ടതോടെ കുശ്ബു തമിഴ് ടിവി സീരിയലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും നിര്‍ത്തിയ മട്ടാണ്. സിനിമാനിര്‍മാണവും ടിവിയിലെ ടോക് ഷോകളുമായി തിരക്കിലാണ് കുശ്ബു ഇപ്പോള്‍. ഇതിനിടയിലാണ് ചന്ദ്രോത്സവത്തില്‍ അഭിനയിക്കാന്‍ കുശ്ബുവെത്തുന്നത്.

നേരത്തെ ഏതാനും മലയാള ചിത്രങ്ങളില്‍ കുശ്ബു നായികയായിട്ടുണ്ട്. അങ്കിള്‍ ബണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കുശ്ബു അനുഭൂതി, മാനത്തെ കൊട്ടാരം, വൃദ്ധന്‍മാരെ സൂക്ഷിക്കുക, ഇലവങ്കോട് ദേശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X