ലങ്കയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്
ലങ്കയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്
ഫിബ്രവരി 28, 2006
മലയാളത്തില്‍ ആദ്യമായി ഒരു ഇറോട്ടിക് ത്രില്ലര്‍ എത്തുകയാണ്- സുരേഷ് ഗോപി നായകനാവുന്ന ലങ്ക. പ്രമേയവും ഗ്ലാമര്‍ അതിപ്രസരമുള്ള രംഗങ്ങളും കാരണം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.
സ്ത്രീലമ്പടനായ ഒരു ധനികനായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിയുന്നതില്‍ ലഹരി കണ്ടെത്തുന്ന ശ്രാവണ്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലങ്കാലക്ഷ്മി എന്ന കഥാപാത്രമായി മംമ്ത മോഹന്‍ദാസും വേഷമിടുന്നു. ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതുതന്നെയാണ് ചിത്രത്തിനു യുഎ സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുത്തിരിക്കുന്നത്.
ബോളിവുഡിലെ രതിതരംഗ സിനിമകള്‍ക്കു സമാനമായ പ്രമേയവും ഗ്ലാമര്‍ രംഗങ്ങളുമായാണ് ലങ്കയെത്തുന്നത്. ഹിന്ദിയിലെ സെക്സ് ബോംബുകള്‍ മാത്രം വേഷമിടാന്‍ ധൈര്യപ്പെടുന്ന തരത്തിലുള്ള ഗ്ലാമര്‍ കഥാപാത്രത്തെയാണ് മംമ്ത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗാനരംഗങ്ങളിലും മറ്റും മംമ്ത നടത്തുന്ന ഗ്ലാമര്‍ പ്രദര്‍ശനം ലങ്കയെ ഇതിനകം ചൂടന്‍ വാര്‍ത്തകളില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു.
ഫിബ്രവരി 24ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പ്രദര്‍ശനത്തിനെക്കുന്നത് ഒരാഴ്ച നീട്ടിവച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ചയാണ് ലങ്ക തിയേറ്ററുകളിലെത്തുന്നത്. നിര്‍മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് റിലീസിംഗ് വൈകിക്കേണ്ടിവന്നത്. ചിത്രത്തിന്റെ 40 പ്രിന്റുകളാണ് പുറത്തിറക്കുന്നത്.


Click it and Unblock the Notifications