മേനിയിളക്കിയാടാന്‍ മീന
കഴിഞ്ഞ വര്‍ഷത്തെ കമല്‍-മമ്മൂട്ടി ചിത്രം കറുത്ത പക്ഷികളില്‍ ഏറെ പക്വമതിയായ ഒരു കഥാപാത്രമായിരുന്നു മീനക്ക്. എന്നാല്‍ അത്തരം റോളുകളിലായിരിക്കും ഇനി മീനയെ കാണേണ്ടിവരികയെന്ന് കരുതിയവര്‍ക്ക് തെറ്റി.
നയന്‍താരയുടെയും സ്നേഹയുടെയും പ്രായമേ തനിക്കുമൂള്ളൂവെന്നാണ് മുമ്പൊരിക്കല്‍ മീന പറഞ്ഞത്. അതുകൊണ്ട് മീനക്ക് പ്രായം ചെന്നുവെന്ന് ആരും പറയരുത്. നയന്‍താര സിനിമയില്‍ കാണിക്കുന്നതൊക്കെ താനും ഇപ്പോഴും കാണിക്കാന്‍ തയ്യാറാണെന്നാണ് കൂടി ആ പറഞ്ഞതിന് അര്‍ത്ഥമുണ്ട്.
മലയാളത്തിലെ പുതിയ ചിത്രത്തില്‍ മേനിയിളക്കിയാടുകയാണ് മീന. തമിഴില്‍ തിളങ്ങിനിന്ന കാലത്ത് ചെയ്തിരുന്നതു പോലുള്ള ഗ്ലാമര്‍ നൃത്തം. വിനയന്റെ ബ്ലാക്ക് കാറ്റ് എന്ന ചിത്രത്തിലാണ് മീനയുടെ ഈ പ്രകടനം.
വെള്ളസാരിയാണ് ധരിച്ചിരിക്കുന്നതെങ്കിലും ഗാനരംഗത്തില്‍ ഉന്മാദിയെ പോലെ ഇളകിയാടുന്ന മീന സാരിയുടുത്തും എങ്ങനെ സെക്സിയായി ക്യാമറക്കു മുന്നിലെത്താമെന്ന് തെളിയിക്കുകയാണ്. ഈ ഗാനരംഗത്തില്‍ സുരേഷ് ഗോപിയും കാര്‍ത്തികയും മീനയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications