പഴശിരാജാവിന്റെ ഭാര്യയാവാന്‍ സ്നേഹ

By Staff

തമിഴിലെ ഒന്നാം നിര നടിയായ സ്നേഹ സിനിമയില്‍ തുടക്കമിട്ടത് ഒരു മലയാള ചിത്രത്തിലൂടെയാണ്. മലയാളമാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തതെങ്കിലും മലയാളത്തില്‍ സ്നേഹ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചില്ല.

ഒരു നിലാപക്ഷി എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കമിട്ട സ്നേഹ പിന്നീട് മലയാളത്തിലെത്തിയത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ചിത്രം തുറുപ്പുഗുലാനില്‍ നായികയാവാനാണ് സ്നേഹ വീണ്ടും മലയാളത്തിലെത്തിയത്.

ഒരിക്കല്‍ക്കൂടി സ്നേഹ മമ്മൂട്ടിയുടെ നായികയാവാന്‍ മലയാളത്തിലെത്തുന്നു. ഇത്തവണ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടില്‍ അഭിനയിക്കാനാണ് സ്നേഹക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഹരിഹരന്‍-എം.ടി ടീമിന്റെ പഴശിരാജ എന്ന ചിത്രത്തിലാണ് സ്നേഹ വേഷമിടുന്നത്.

ചിത്രത്തിലെ രണ്ടു നായികമാരിലൊരാളാണ് സ്നേഹ. പത്മപ്രിയയാണ് മറ്റൊരു നായിക. പഴശിരാജാവിന്റെ ഭാര്യയായാണ് സ്നേഹ അഭിനയിക്കുന്നത്. മമ്മൂട്ടിയാണ് പഴശിരാജയെ അവതരിപ്പിക്കുന്നത്. ഒരു ആദിവാസി സ്ത്രീയായാണ് പത്മപ്രിയ വേഷമിടുന്നത്.

ശരത്കുമാര്‍, മനോജ് കെ.ജയന്‍, തിലകന്‍, ജഗതി, സായ്കുമാര്‍, കലാഭവന്‍ മണി, സൈജു കുറുപ്പ്, സീത എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X