താരാദാസും ബല്‍റാമും പുനര്‍ജനിക്കുന്നു

By Staff

താരാദാസും ബല്‍റാമും പുനര്‍ജനിക്കുന്നു
ഫിബ്രവരി 29, 2004

സൂപ്പര്‍താരങ്ങളുടെ ജനപ്രിയം നേടിയ പഴയ കഥാപാത്രങ്ങളെ പുനര്‍ജനിപ്പിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് മലയാളത്തിലെ ചില സംവിധായകര്‍. സിബിഐ ഓഫീസറായ സേതുരാമയ്യരെ വീണ്ടും വെള്ളിത്തിരയിലേക്ക് ആനയിച്ചപ്പോള്‍ കെ. മധുവിന് വന്‍വിജയം സൃഷ്ടിക്കാനായി. ഇപ്പോഴിതാ മമ്മൂട്ടിയുടെ രണ്ടു പഴയ കഥാപാത്രങ്ങള്‍ക്ക് ഐ. വി. ശശി പുനര്‍ജന്മം നല്‍കുന്നു.

ആവനാഴി, ഇന്‍സ്പെക്ടര്‍ ബലറാം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ഇന്‍സ്പെക്ടര്‍ ബലറാം എന്ന കഥാപാത്രത്തെയും അതിരാത്രം എന്ന ചിത്രത്തിലെ കള്ളക്കടത്തുകാരനായ താരാദാസ് എന്ന കഥാപാത്രത്തെയുമാണ് ഐ. വി. ശശി വീണ്ടും പുനര്‍ജനിപ്പിക്കുന്നത്. മമ്മൂട്ടി തന്റേതായ ശൈലിയിലൂടെ ഗംഭീരമാക്കിയ ഈ കഥാപാത്രങ്ങളെ ഒരേ ചിത്രത്തില്‍ വീണ്ടും കൊണ്ടുവരുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റാണ് ഐ. വി. ശശി ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന് താരാദാസ് വേഴ്സസ് ബല്‍റാം എന്നാണ് പേരിട്ടിരിക്കുന്നത്.

ആവനാഴി, ഇന്‍സ്പെക്ടര്‍ ബലറാം, അതിരാത്രം എന്നീ മൂന്ന് ചിത്രങ്ങളും ഐ. വി. ശശി- മമ്മൂട്ടി ടീമിന്റെ സൂപ്പര്‍ഹിറ്റുകളായിരുന്നു. അതിരാത്രത്തിന് തിരക്കഥ ഒരുക്കിയത് ജോണ്‍പോളാണെങ്കില്‍ ആവനാഴി, ഇന്‍സ്പെക്ടര്‍ ബലറാം എന്നീ ചിത്രങ്ങളുടെ രചന ടി. ദാമോദരന്റേതായിരുന്നു.

പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നതും ടി. ദാമോദരനാണ്. 14 വര്‍ഷത്തിന് ശേഷമാണ് ഐ. വി. ശശിയും ടി. ദാമോദരനും വീണ്ടും ഒന്നിക്കുന്നത്. ആവനാഴി, ഇന്‍സ്പെക്ടര്‍ ബലറാം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ലിബര്‍ട്ടിയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X