»   » ഹരി മുരളീ രവം ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു

ഹരി മുരളീ രവം ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-03-raveendran-mash-music-cinema-death-anniversary-2-aid0166.html">Next »</a></li></ul>
Raveendran
മലയാളിയുടെ ഹൃദയത്തില്‍ സംഗീതത്തിന്റെ അമൃതധാര ഒഴുക്കി കടന്നു പോയ രവീന്ദ്ര സംഗീതം നിലച്ചിട്ട് ഇന്നേക്ക് ഏഴു വര്‍ഷം പിന്നിടുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാന്‍ ഇഷ്ടപ്പെടാതെ വാടക വീടുകളില്‍ നിന്നും വാടക വീടുകളിലേക്ക് ചേക്കേറിക്കൊണ്ടോയിരുന്ന കുളത്തുപ്പുഴ രവീന്ദ്രന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട രവീന്ദ്രന്‍ മാഷ് പക്ഷേ ആസ്വദക ഹൃദയങ്ങളിലെ സ്ഥിരത്താമസക്കാരനാണ്.

അദ്ദേഹം ഒരുക്കിയ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ നമ്മുടെ ഒരു ദിവസം പോലും കടന്നു പോവില്ല. സുന്ദര ഗാനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് അദ്ദേഹത്തിന്റേതായിട്ട്. ചലച്ചിത്ര സംഗീതത്തിലൂടെ അദ്ദേഹം നടത്തിയ അഭൗമസുന്ദരമായ സംഗീത പ്രയാണം മലയാളിയ്ക്കു ലഭിച്ച വലിയൊരു അനുഗ്രഹമാണ്. രവീന്ദ്രന്‍ മാഷിനെ കുറിച്ചുള്ള ഓര്‍മ്മയ്ക്ക് കൂട്ടിരിക്കാന്‍ അദ്ദേഹത്തിന്റെ സംഗീതം എന്നും ഉണ്ടാവും.

ഒരു ചലച്ചിത്ര പിന്നണി ഗായകനാവാന്‍ ആഗ്രഹിച്ച് അന്നത്തെ ചലച്ചിത്ര സ്വപ്‌നങ്ങളുടെ വിളഭൂമിയായിരുന്ന മദ്രാസിലെത്തിയ രവീന്ദ്രന് പക്ഷേ നിരാശയായിരുന്നു ഫലം. എംഎസ് ബാബുരാജ് അടക്കമുള്ള അന്നത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്കു വേണ്ടിയെല്ലാം ട്രാക്കു പാടാനായിരുന്ന രവീന്ദ്രനിനെ ഗായകന് അന്നു വിധി.

അതേസമയം സഹപാഠിയും സുഹൃത്തുമായിരുന്ന യോശുദാസ് പാടിത്തെളിഞ്ഞുകൊണ്ടേയിരുന്നു. യോശുദാസിനു വേണ്ടി ട്രാക്ക് പാടിയും, ഡബ്ബിംഗ് സ്റ്റുഡിയോകളില്‍ ശബ്ദം പകര്‍ന്നും നിരാശയോടെ മാദ്രാസ് ജീവിതം മുന്നോട്ടു പോകുമ്പോള്‍ രക്ഷകനായ് അവതരിച്ചത് യോശുദാസ് തന്നെയായിരുന്നു. രവീന്ദ്രനിലെ സംഗീതജ്ഞനില്‍ ഉത്തമ വിശ്വാസം ഉണ്ടായിരുന്ന യേശുദാസ് അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തി.

അങ്ങനെ 1979ല്‍ രവീന്ദ്രനിലെ സംഗീതജ്ഞന്റെ ആദ്യ കുഞ്ഞു പിറന്നു, ചൂള എന്ന ചിത്രത്തിലെ താരകേ... മിഴിയിതളില്‍ കണ്ണീരുമായി... എന്ന സുന്ദരഗാനം. ചൂളയിലെ പാട്ടുകളെല്ലാം ഹിറ്റായി. അങ്ങനെ രവീന്ദ്രന്‍ മാഷിന്റെ സംഗീത സപര്യ തുടങ്ങി. പതുക്കെ രവീന്ദര സംഗീതം മലയാളിയുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പിന്നീട് മലയാളിയുടെ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി ആ അഭൗമ ഗീതങ്ങള്‍.

കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഒരുപോലെ ചലച്ചിത്ര സംഗീതത്തിനു വഴിപ്പെടുത്തിയ പാട്ടുകള്‍, തരംഗിളിക്കായി ചിട്ടപ്പെടുത്തിയ ലാളിത്യം തുളുമ്പുന്ന ലളിതഗാനങ്ങള്‍...

തേങ്ങും ഹൃദയം...(ആട്ടക്കലാശം), മനതാരില്‍ എന്നും...(കളിയില്‍ അല്പം കാര്യം), ഹൃദയം ഒരു വീണയായ് (തമ്മില്‍ തമ്മില്‍), ഏഴുസ്വരങ്ങളും തഴുകി... (ചിരിയോ ചിരി), ഒറ്റക്കമ്പി നാദം മാത്രം..., തേനും വയമ്പും... (തേനും വയമ്പും), പുലര്‍കാല സുന്ദര സ്വപ്നത്തില്‍ (ഒരു മെയ്മാസപുലരി), പൊയ്കയില്‍ കുളിപൊയ്കയില്‍... (രാജശില്പി) , പ്രമദവനം വീണ്ടും, തു ബഡി മാശ അള്ളാ... (ഹിസ്‌ഹൈനസ് അബ്ദുള്ള), ഏതോ... നിദ്രതന്‍ (അയാള്‍ കഥയെഴുതുകയാണ്), ഹരിമുരളീരവം... (ആറാം തമ്പുരാന്‍), വികാര നൗകയുമായ്... (അമരം), കാര്‍മുകില്‍ വര്‍ണ്ണന്റെ... (നന്ദനം), ഗംഗേ... (വടക്കുംനാഥന്‍)... എല്ലാം എത്ര സുന്ദര ഗാനങ്ങള്‍!

അടുത്ത പേജില്‍
ഹൃദയതന്ത്രിയില്‍ വിരിഞ്ഞ ഗാനങ്ങള്‍ മാത്രം സമ്പാദ്യമായ്...

<ul id="pagination-digg"><li class="next"><a href="/news/03-03-raveendran-mash-music-cinema-death-anniversary-2-aid0166.html">Next »</a></li></ul>
English summary
The famous malayalam musician Raveendran Mash's 7th death anniversary is today. Even though the musician is no more his music still alive in all music lovers' hearts

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam