ഹൃദയതന്ത്രിയിലെ ഗാനങ്ങള്‍ മാത്രം സമ്പാദ്യം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/03-03-raveendran-mash-music-cinema-death-anniversary-1-aid0166.html">« Previous</a>

Raveendran
കളഭം എന്ന ചിത്രത്തിലെ ഗാനങ്ങളോടെ ആ ഹൃദയതന്ത്രികള്‍ നിശ്ചലമായി. സംഗീത ലോകത്തെ ഒന്നടങ്കം
അനാഥമാക്കിക്കൊണ്ട് കടന്നുപോകുമ്പോള്‍ ആ കൈകളും ശൂന്യമായിരുന്നു. സംഗീതം കൊണ്ട് സമ്പാദിച്ചതത്രയും സ്‌നേഹബന്ധങ്ങള്‍ മാത്രം. വാടകവീടുകള്‍ മാറി മാറി ജീവിച്ച് , ആ വീടുകളത്രയും സ്വന്തം എന്ന പോലെ പരിപാലിച്ച്, ലൊട്ടുലൊടുക്കു പണികളെല്ലാം സ്വയം ചെയ്ത സംഗീതത്തിനപ്പുറം പച്ചയായ മനുഷ്യനായാണ് രവീന്ദ്രന്‍ മാഷ് ഇവിടെ ജീവിച്ചു തീര്‍ത്തത്.

സംഗീതത്തോട് വിട്ടു വീഴ്ചയില്ലാത്ത മനോഭാവം പുലര്‍ത്തിയിരുന്ന രവീന്ദ്രന്‍ മാഷ് അവസരങ്ങള്‍ക്കുവേണ്ടി തല കുനിച്ചിരുന്നില്ല. തന്റെ സംഗീതത്തെ പൂര്‍ണ്ണമായ് അംഗീകരിക്കാനും അതു മനസ്സിലാക്കിയവരേയും മാത്രമേ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ ആവുമായിരുന്നുള്ളൂ. പൊരുത്തക്കേടുകള്‍ കൂടി തുടങ്ങുമ്പോള്‍ വലിച്ചെറിഞ്ഞ് പോന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട് മാഷിന്റെ സംഗീതയാത്രയില്‍.

ഹാര്‍മോണിയത്തില്‍ വിരലുകള്‍ പായിച്ച് ഭാവഗംഭീരഗാനങ്ങള്‍ക്ക് ജന്മം നല്കുമ്പോഴും പാട്ടുകാരനാവാന്‍ കൊതിച്ചതിന്റെ ഇത്തിരിമോഹം മാഷില്‍ അവശേഷിച്ചിരുന്നു. മാഷിന്റെ പാട്ടുകളില്‍ മുക്കാല്‍ പങ്കും ഉറ്റ സുഹൃത്തായ യേശുദാസ് തന്നെയാണ് പാടിഗംഭീരമാക്കിയത്. അവര്‍ക്കിടയില്‍ വികാരപരമായf നിലനിന്ന അടുപ്പം അവര്‍ തീര്‍ത്ത പാട്ടിലും ഊഷ്മളമായ് ജ്വലിച്ചുനിന്നു.

ഒരു സന്ദര്‍ഭത്തോട് ഇണങ്ങി നിന്ന് സംഗീതമൊരുക്കുന്നതില്‍ രവീന്ദ്രനോളം വൈഭവം ആരും കാണിച്ചിട്ടില്ല. അമരത്തിലെ വികാര നൗകയുമായ്...തിരമാലകള്‍ ആലോലം... എന്നു പാടുമ്പോള്‍ തിരമാലയില്‍ പെട്ട നൗകയുടെ ഓളം പാട്ടില്‍ ലയിച്ചു കിടക്കുന്നു. പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ ..രാജശില്പിയിലെ കുളത്തിലെ നീരാട്ട് ഓര്‍മ്മയില്ലേ? എണ്ണ പാറി കിടക്കുന്ന ജലപരപ്പില്‍ സൂര്യരശ്മികളും പാട്ടും അത്രമേല്‍ ചേര്‍ന്ന് തിളങ്ങുകയാണ്.

ഇങ്ങനെ എടുത്തു പറയാവുന്ന നിരവധി ഗാനങ്ങള്‍ നല്കിയ വലിയ അനുഭവങ്ങള്‍ തന്നെയാണ് ഈ വലിയ സംഗീതഞ്ജനെ ഇന്നും ആസ്വാദകഹൃദയത്തില്‍ മായാതെ നിലനിര്‍ത്തുന്നത്. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു രവീന്ദ്രന്‍ മാഷിന്.

പിന്നിട്ട വഴികളെ കുറിച്ച് ഉത്തമ ബോധ്യമുള്ള മനുഷ്യനായിരുന്നു. അതായിരിക്കും കുടുംബത്തിനുവേണ്ടി ഒന്നും സമ്പാദിച്ചുവെക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ തികഞ്ഞ കലാകാരന്‍മാരായി തന്നെ ജനഹൃദയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ഇരട്ടകളായ രാജന്‍ മാധവ് സംവിധാനരംഗത്തും സാജന്‍ മാധവ് സംഗീത സംവിധാനരംഗത്തും ഇളയവന്‍ നവീന്‍ മാധവ് ആലാപനത്തിലും കഴിവു തെളിയിച്ചു കഴിഞ്ഞു.

ആദ്യ പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/03-03-raveendran-mash-music-cinema-death-anniversary-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X