»   » സൂപ്പര്‍താരചിത്രങ്ങള്‍ ആര്‍ക്കു വേണ്ടി

സൂപ്പര്‍താരചിത്രങ്ങള്‍ ആര്‍ക്കു വേണ്ടി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/03-2011-bad-year-for-superstars-2-aid0166.html">Next »</a></li></ul>
Mammootty
സൂപ്പര്‍താരചിത്രങ്ങള്‍ ആരെയാണ് സഹായിക്കുന്നത് അഥവാ പ്രചോദിപ്പിക്കുന്നത് എന്ന ചോദ്യം ഉയരാന്‍ ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് പിന്നിട്ട വര്‍ഷം കാട്ടിതന്നത്. ഉത്തരം വളരെ ലളിതമാണ് മൂന്ന് പതിറ്റാണ്ട് അഭിനയ രംഗത്ത് പിന്നിട്ടിട്ടും അംഗീകാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടും ഗുണമുള്ള സിനിമകള്‍ തെരെഞ്ഞെടുക്കാതെ ലക്ഷങ്ങള്‍ പ്രതിഫലം പറ്റി മലയാളത്തിലെ മോശം സിനിമകളുടെ ലീഢറാകുന്നത് നായകന്‍മാര്‍ക്ക് മാത്രമാണ് ഗുണമുളളത്.

വെറും സാമ്പത്തിക ഗുണം.അവരെ വെച്ചേ പടമെടുക്കൂ എന്നു വാശിപിടിക്കുന്ന സംവിധായകര്‍ക്കും സാമ്പത്തികമെച്ചമുണ്ട്.. നഷ്ടം നിര്‍മ്മാതാക്കള്‍ക്കും പാവം പ്രേക്ഷകര്‍ക്കും. അഞ്ച് സിനിമകാണ് മമ്മൂട്ടിയുടെ അക്കൗണ്ടില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ആഗസ്‌റ് 15, ഡബിള്‍സ്,ബോംബെ മാര്‍ച്ച് 12, ദി ട്രെയിന്‍, വെനീസിലെ വ്യാപാരി, അഞ്ചുസിനിമകളും എല്ലാതരത്തിലും പരാജയമായിരുന്നു.

2010ല്‍ വാണിജ്യസിനിമകളിലും കലാമൂല്യമൂല്യമുള്ള സിനിമകളിലും അഭിനയിച്ച് ഒന്നാമനായി തിളങ്ങിയ മമ്മൂട്ടിയെ നടന്‍ എന്ന നിലയില്‍ ഉപയോഗിച്ചത് ബോംബെ മാര്‍ച്ച് 12ല്‍ മാത്രം. എന്നാല്‍ ചിത്രത്തിന്റെ ഘടന പ്രേക്ഷകനെ തിയറ്ററില്‍നിന്ന് ഇറക്കിവിടുന്ന വിധമായിരുന്നു .ആഗസ്‌റ് 15ഉം ദി ട്രെയിനും വെനീസിലെ വ്യാപാരിയും പ്രേക്ഷകന്റെ ക്ഷമയോടുള്ള വെല്ലുവിളികളായിരുന്നു.

മോഹന്‍ലാല്‍ എന്ന താരത്തെ ഉപയോഗപ്പെടുത്തിയ മലയാളസിനിമ ഇന്‍ഡസ്ട്രിക്ക് പോയവര്‍ഷം സാമ്പത്തിക നഷ്ടമുണ്ടാവാന്‍ സാദ്ധ്യതയില്ല. 2010 ന്റെ മോശമായ അവസ്ഥ സാമ്പത്തിക വിജയത്തിലൂടെ തിരിച്ചു പിടിക്കാന്‍ ലാലിന് കഴിഞ്ഞവര്‍ഷം സാധിച്ചു എന്ന് അവകാശപ്പെടാം.

അടുത്തപേജില്‍
ലാലിലെ നടന്‍ തോറ്റു, താരം ജയിച്ചു

<ul id="pagination-digg"><li class="next"><a href="/news/03-2011-bad-year-for-superstars-2-aid0166.html">Next »</a></li></ul>

English summary
Mammootty had a disastrous year with four flops and an average grosser in a row, Superstar vehicles weren't totally ignored either. In fact, the other Big M of Mollywood, Mohanlal has a merry time with all of his films doing pretty well in the Box Office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X