ലാലിലെ നടന്‍ തോറ്റു, താരം ജയിച്ചു

സ്‌നേഹവീട് തിയറ്ററില്‍ പോകാതെ തന്നെ പ്രേക്ഷകന് വിലയിരുത്താവുന്ന വിധം പരിചിത വൃത്തത്തില്‍ തന്നെ ഒതുങ്ങികൂടി. വര്‍ഷങ്ങളുടെ ഗ്യാപ്പിനുശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടുമൊരുമിച്ച അറബിയും ഒട്ടകവും പതിവ് കാഴ്ചകളുടെ മേളം മാത്രമായിരുന്നു. കോമഡിക്കും കഥാപാത്രത്തിനുമൊക്കെ അതേ സ്വഭാവംതന്നെ സംഭവം മരുഭൂമിയിലാണെന്ന് മാത്രം.അക്കാദമി ചെയര്‍മാനായ ശേഷം റിലീസ് ചെയ്യപ്പെട്ട ഈ പ്രിയന്‍ചിത്രം മടുപ്പും ചെടിപ്പും മാത്രമേ പ്രദാനം ചെയ്യുന്നുള്ളു.
സൂപ്പര്‍ താരങ്ങളുടെ ഏറ്റവും മോശമായ സിനിമകളാണ് പോയവര്‍ഷം സമ്മാനിച്ചെതിങ്കിലും അടുത്ത വര്‍ഷങ്ങളിലത്രയുംഇവര്‍ തിരക്കിലാണ് എന്നത് പ്രേക്ഷകരെവല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. വമ്പന്‍മാരും കൊമ്പന്‍മാരും എന്തു ബോറന്‍ സിനിമചെയ്താലും അതിലെ നായകത്വം സ്വീകരിക്കാനുള്ള സൂപ്പര്‍താരങ്ങളുടെ താല്പര്യം വിട്ടു വീഴ്ചകളോടെ നവാഗതര്‍ക്കുമുമ്പില്‍ പ്രകടിപ്പിക്കാന്‍ തയ്യാറായാല്‍ നല്ല സിനിമകള്‍ ഉണ്ടായെന്നുവരും.
പക്ഷേ ഇനിയും നല്ലത് തെരെഞ്ഞെടുക്കാന്‍ കഴിയാത്ത വിധം ഇവര്‍ വിധേയരായാല്‍ എന്തുചെയ്യും. ഇത്തരം സിനിമകളുടെ ഭാഗമായ് ഇന്ത്യയിലെ മികച്ച നടന്‍മാരായ നമ്മുടെ സൂപ്പര്‍താരങ്ങള്‍ മാറുമ്പോള്‍ അവരുടെ ക്രിയേറ്റീവ് കരിയറിനെ അതു ബാധിക്കും.
ഇനിയും സിനിമകളുടെ എണ്ണമോ പണമോ അല്ല മറിച്ച് വര്‍ഷത്തില്‍ ഒന്നാണെങ്കിലും ഏറ്റവും മികച്ച സിനിമകളുടെ ഭാഗമാവുക എന്ന പോളിസിയാണ് ഇവര്‍ വെച്ചുപുലര്‍ത്തേണ്ടത് ഇതിന് മറ്റ് ഭാഷകളിലേക്കും കണ്ണോടിക്കുന്നത് നല്ലതാണ്.
ആദ്യപേജില്‍
മമ്മൂട്ടിയ്ക്ക് മാര്‍ക്ക് വട്ടപ്പൂജ്യം


Click it and Unblock the Notifications