ടിഡിയുടെ അറിയാപ്പെടാത്ത മുഖങ്ങള്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/03-28-t-damodaran-real-hit-maker-2-aid0166.html">« Previous</a>

T Damodaran
ഹിറ്റ്‌മേക്കറെന്ന് അറിയപ്പെടുന്ന ടി ദാമോദരന്റെ മറ്റു മുഖങ്ങളൊന്നും മലയാളിയ്ക്ക് വലിയ പരിചയമുണ്ടാവില്ല. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകനായ് ഔദ്യോഗികജീവിതം തുടങ്ങിയ മാഷ്, എന്നും മനസ്സില്‍ ചെറുപ്പം സൂക്ഷിച്ചിരുന്നു.

ഒരു പക്ഷേ സിനിമയേക്കാള്‍ ഇതിന് മാഷേ സഹായിച്ചത് ഫുട്‌ബോള്‍ കമ്പമായിരുന്നു എന്നു പറയാം. കോഴിക്കോടിന്റെ യും സ്‌പോര്‍ട്‌സിന്റേയും വിവിധോന്മുഖങ്ങളായരംഗത്ത് നിറഞ്ഞു നിന്നിരുന്ന ടി.ദാമോദരന്‍ മാഷിന്റെ വേര്‍പാട് മലയാളത്തിന്റെ തീരാനഷ്ടമാണ്.

മലയാളസിനിമ ആര്‍ട്ടും കച്ചവടവും എന്ന രണ്ടു വഴികളിലൂടെ ഒഴുകിയിരുന്ന കാലത്താണ് മാഷ് മുഖ്യധാര സിനിമയുടെ നെടുംതൂണ്‍ ആയി നിന്നിരുന്നത്. അവാര്‍ഡുകളും അംഗീകാരങ്ങളും അന്നൊക്കെ ആര്‍ട്ട് ഹൗസ് സിനിമകളുടെ കുത്തകയായിരുന്നു.

ഈ അതിരുകള്‍ മാഞ്ഞുപോയെങ്കിലും പ്രേക്ഷകരില്‍ നിന്നും മുഖ്യധാരയില്‍ നിന്നും പിന്‍വലിഞ്ഞുകൊണ്ടിരിക്കുന്ന മലയാള സിനിമ ഇനിയും ഒരു ടി.ദാമോദരനെ ആവശ്യപ്പെടുന്നുണ്ട്, രക്ഷകനായ്.

അതിജീവനത്തിന്റെ സൂത്രവാക്യങ്ങള്‍ സിനിമയ്ക്ക് പറഞ്ഞുകൊടുക്കാന്‍, സനിമയുടെ നട്ടെല്ലായ തിരക്കഥയ്ക്ക് പൂര്‍ണ്ണതയേകാന്‍ ഇനി ടി ദാമോദരന്‍ മാഷില്ല. മകള്‍ ദീദീ ഗുല്‍മോഹര്‍, നായിക എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ മലയാളത്തില്‍ കൈയ്യൊപ്പ്പതിച്ചിരിക്കുന്നു. അക്ഷരങ്ങളുടെ ആവനാഴി നിറയ്ക്കാന്‍ ഇനി ആ തൂലികയില്ല, മാഷിനു വിട....

ആദ്യപേജില്‍
തിരക്കഥകളുടെ ആവനാഴി ഒഴിഞ്ഞു

<ul id="pagination-digg"><li class="previous"><a href="/news/03-28-t-damodaran-real-hit-maker-2-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X