ആന്‍ഡമാനില്‍ ഒരുങ്ങുന്ന മുഴുനീള മലയാളചിത്രം

ഇതിനു മുന്‍പ് പ്രിയദര്‍ശന്‍-ടി.ദാമോദരന്‍ ടീം ഒരുക്കിയ കാലാപാനിയിലൂടെയാണ് ആന്‍ഡമാന്‍ ദ്വീപിന്റെ
ദൃശ്യവിസ്മയങ്ങള്‍ മലയാളസിനിമയില്‍ കാഴ്ചക്കു വിധേയമായത്. മലയാളസിനിമ വേണ്ട എന്ന് പ്രഖ്യാപിച്ച മലയാളിതാരം അമലപോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം രവീന്ദ്ര ജെയിന്‍ മലയാളസിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാനെത്തുന്നു. ഇന്ദ്രജിത്ത്, നെടുമുടിവേണു, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്.
മികച്ച അംഗീകാരങ്ങള്‍ മലയാളത്തിനു നേടിയെടുക്കാന്‍ ഇതിനുമുന്‍പുള്ള ബിജുവിന്റെ ചിത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആകാശത്തിന്റെ നിറം എന്ന പുതിയ ചിത്രവും കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. മമ്മൂട്ടി നായകനായ വല്ല്യേട്ടനുശേഷം അമ്പലക്കര ഗ്‌ളോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരം ആന്‍ഡമാനില്‍ ചിത്രീകരണം ആരംഭിക്കുന്ന
ചിത്രത്തിനുവേണ്ടി സെറ്റ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം രവീന്ദ്രജെയിനും യേശുദാസും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രശസ്ത നാടന്‍പാട്ടുകാരന്‍ സി.ജെ. കുട്ടപ്പന്‍ വി. എന്‍. അനില്‍ രചിച്ച ഒരു നാടന്‍ പാട്ട് ചിത്രത്തിനുവേണ്ടി ആലപിക്കുന്നു.


Click it and Unblock the Notifications











