»   » നടി അനന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി അനന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Actress Ananya engaged
കുറഞ്ഞൊരു കാലം കൊണ്ട് പ്രേക്ഷകരുടെ കണ്ണുലുണ്ണിയായി മാറിയ നടി അനന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂര്‍ സ്വദേശി ബിസിനസുകാരനായ ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹനിശ്ചയം എറണാകുളത്തായിരുന്നു നടന്നത്. വധു-വരന്‍മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.

തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണെന്നും അനന്യ പറയുന്നു. വിവാഹത്തോടെ അഭിനയരംഗം വിടുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാവില്ലെന്നും യുവതാരം പറയുന്നു.

'നിലവില്‍ അഞ്ചു മലയാള സിനിമകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതു കഴിഞ്ഞാവും കല്യാണം. മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ. പക്ഷേ വിവാഹ ശേഷവും അഭിനയം തുടരണമെന്നു തന്നെയാണ് ആഗ്രഹം. ഈ കാര്യത്തില്‍ ആഞ്ജനേയനും എതിര്‍പ്പില്ല-അനന്യ വ്യകതമാക്കി.അതേസമയം വിവാഹം ഉറപ്പിച്ചു കഴിഞ്ഞതിനാല്‍ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വരനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടേണ്ട തീരുമാനത്തിലാണ് ഇവര്‍.

English summary
Actress Ananya's engagement function was held on Feb 2 in a simple function at Kochi where a small gathering of close relatives and friends attended.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X