»   » കാമുകന്റെ ബന്ധുക്കള്‍ക്കെതിരെ നടി അല്‍ഫോണ്‍സ

കാമുകന്റെ ബന്ധുക്കള്‍ക്കെതിരെ നടി അല്‍ഫോണ്‍സ

Posted By:
Subscribe to Filmibeat Malayalam

സാലിഗ്രാമത്തിലെ തന്റെ ഫ്ളാറ്റില്‍ വച്ച് ജീവനൊടുക്കിയ കാമുകന്‍ വിനോദിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി നടി അല്‍ഫോന്‍സ രംഗത്ത്.

50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ അഞ്ചു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് വിനോദിന്റെ പിതാവ് ഭീഷണിപ്പെടുത്തിയതായും വിനോദിന്റെ മരണശേഷം പലവിധത്തില്‍ വിനോദിന്റെ ബന്ധുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അല്‍ഫോണ്‍സ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിയ്ക്കുന്നു. ആദ്യം നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തിയ അല്‍ഫോന്‍സയ്ക്ക് ആ ബന്ധത്തിലുണ്ടായതാണ് മകള്‍.

അതേസമയം അല്‍ഫോന്‍സയും ബന്ധുക്കളും കൂടി വിനോദിനെ കൊന്ന ശേഷം അതൊരു ആത്മഹത്യയാക്കി മാറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാലിത് നുണയാണെന്നും താനും വിനോദും സന്തുഷ്ടിയോടെയാണ് കഴിഞ്ഞു വന്നതെന്നുമാണ് ആരോപണത്തിന് അല്‍ഫോന്‍സ മറുപടി നല്‍കുന്നത്.

മാര്‍ച്ച് നാലിന് വിനോദ് ആത്മഹത്യ ചെയ്തതിനു പിന്നാലെ അമിതമായി ഉറക്ക ഗുളിക കഴിച്ച് അല്‍ഫോന്‍സയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അല്‍ഫോന്‍സയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Actress Alphonsa on Monday met Greater Chennai Police Commissioner J K Tripathy and lodged a complaint against the parents and relatives of her boyfriend Vinod, who committed suicide at her apartment last month

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X